ചെർപ്പുളശ്ശേരി കോൺഗ്രസ് യോഗത്തിൽ നാലാളെ ഇറക്കിവിട്ടു.
ചെർപ്പുളശ്ശേരി :നഗരസഭാ തെരെഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ യു ഡി എഫ് പ്രധാന കക്ഷിയായ കോൺഗ്രസ് അവലോകന യോഗത്തിൽ നിന്ന് 4 പ്രവർത്തകരെ ഇറക്കിവിട്ടത് വാർത്തയായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സിക്രട്ടറി വിമത പ്രവർത്തനം നടത്തിയവരെ കോൺഗ്രസ് പാർട്ടി ഓഫീസിൽ നിന്നും പുറത്താക്കി ‘ നഗരസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കാൻ പരസ്യമായി ഇറങ്ങിയ മണ്ഡലം സെക്രട്ടറിമാരായ മുഹമ്മദാലി കുറ്റിക്കോട്, സിറാജുദ്ധീൻ എന്നിവരെ മണ്ഡലം യോഗത്തിൽ നിന്നും പ്രവർത്തകർ ഇറക്കി വിട്ടു. വിമതപ്രവർത്തനം നടത്തിയ ഇവരോടപ്പം കമ്മറ്റിയിൽ ഇരിക്കാൻ

ചെർപ്പുളശ്ശേരി :നഗരസഭാ തെരെഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ യു ഡി എഫ് പ്രധാന കക്ഷിയായ കോൺഗ്രസ് അവലോകന യോഗത്തിൽ നിന്ന് 4 പ്രവർത്തകരെ ഇറക്കിവിട്ടത് വാർത്തയായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സിക്രട്ടറി വിമത പ്രവർത്തനം നടത്തിയവരെ കോൺഗ്രസ് പാർട്ടി ഓഫീസിൽ നിന്നും പുറത്താക്കി ‘
നഗരസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കാൻ പരസ്യമായി ഇറങ്ങിയ മണ്ഡലം സെക്രട്ടറിമാരായ മുഹമ്മദാലി കുറ്റിക്കോട്, സിറാജുദ്ധീൻ എന്നിവരെ മണ്ഡലം യോഗത്തിൽ നിന്നും പ്രവർത്തകർ ഇറക്കി വിട്ടു. വിമതപ്രവർത്തനം നടത്തിയ ഇവരോടപ്പം കമ്മറ്റിയിൽ ഇരിക്കാൻ കഴിയില്ലെന്നും പ്രവർത്തകരുടെ കഷ്ടപ്പാടിനെ സിപിഎമ്മിന് ഒറ്റിക്കൊടുത്ത ഇവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ന് ഇന്ദിര ഭവനിൽ വച്ച് ചേർന്ന യോഗത്തിൽ നിന്നും ഇവരെ പുറത്താക്കിയത്. മേൽകമ്മറ്റികൾക്ക് ഇവർക്കെതിരെയുള്ള പരാതി കൈമാറണമെന്നും ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും യോഗത്തിൽ നേതാക്കളോട് പ്രവർത്തകർ ശക്തമായി ആവശ്യപ്പെട്ടുiഇതിനോടൊപ്പം മരക്കാർ ,റഫീഖ് എന്നിവരേയും പുറത്താക്കിയതോടെ ഇന്ദിരാഭവൻ സംഘർഷ ഭൂമികയായി.