തിരുവല്ലയിൽ വാഹനാപകടത്തിൽ മുത്തശ്ശിയും ചെറുമകനും മരിച്ചു*
തിരുവല്ല : ടി കെ റോഡിലെ മീന്തലക്കരയിൽ വാഹനാപകടത്തിൽ മുത്തശ്ശിയും ചെറുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പിൽ പൊന്നമ്മ (55), ചെറു മകൻ കൃതാർത്ഥ് (7) എന്നിവരാണ് മരിച്ചത്. ഓട്ടോ ടാക്സിയും കാറും കൂട്ടിയിടിച്ചാണ് അപകടം. കൃതാർത്ഥിന്റെ അമ്മ ശ്രീക്കുട്ടിയുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മറ്റി. ശ്രീക്കുട്ടിയുടെ സഹോദരി ശ്രുതിക്കും മകനും പരിക്കുണ്ട്. അപകടത്തിൽപ്പെട്ട എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഇന്നലെ (23-06-2021-ബുധനാഴ്ച) രാത്രി 11.55 നാണ് അപകടം ഉണ്ടായത്.

തിരുവല്ല : ടി കെ റോഡിലെ മീന്തലക്കരയിൽ വാഹനാപകടത്തിൽ മുത്തശ്ശിയും ചെറുമകനും മരിച്ചു.
കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പിൽ പൊന്നമ്മ (55), ചെറു മകൻ കൃതാർത്ഥ് (7) എന്നിവരാണ് മരിച്ചത്.
ഓട്ടോ ടാക്സിയും കാറും കൂട്ടിയിടിച്ചാണ് അപകടം.
കൃതാർത്ഥിന്റെ അമ്മ ശ്രീക്കുട്ടിയുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മറ്റി.
ശ്രീക്കുട്ടിയുടെ സഹോദരി ശ്രുതിക്കും മകനും പരിക്കുണ്ട്.
അപകടത്തിൽപ്പെട്ട എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഇന്നലെ (23-06-2021-ബുധനാഴ്ച) രാത്രി 11.55 നാണ് അപകടം ഉണ്ടായത്.