പരിസ്ഥിതിക്ക് വോട്ടു ചോദിച്ച് തിരഞ്ഞെടുപ്പ് രംഗത്ത് അടക്കാ പുത്തൂർ സംസ്കൃതി

  1. Home
  2. COVER STORY

പരിസ്ഥിതിക്ക് വോട്ടു ചോദിച്ച് തിരഞ്ഞെടുപ്പ് രംഗത്ത് അടക്കാ പുത്തൂർ സംസ്കൃതി

ചെർപ്പുള്ളശ്ശേരി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ചൂടേറൂമ്പോൾ അടക്കാപുത്തൂർ സംസ്കൃതിയുടെ പരിസ്ഥിതി പ്രചരണ പ്രവർത്തനം ഏറെ ശ്രദ്ധേയമാവുകയാണ് നാമനിർദ്ദേശപത്രിക നൽകാതെ തന്നെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് വോട്ട് അഭ്യർത്ഥിക്കുകയാണ് സംസ്കൃതിയുടെ മുഖ്യ പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ . തികച്ചുo ഒരു സ്ഥാനാർത്ഥിയുടെ രംഗപ്രവേശത്തോടെ വൃക്ഷതൈ ചിഹ്നത്തിൽ വോട്ടഭ്യർത്ഥിക്കുന്നത് ഏറെ കൗതുകമായിരിക്കുകയാണ് സ്ഥാനാർത്ഥികൾ എണ്ണമറ്റ വാഗ്ദാനങ്ങൾ വോട്ടർമാർക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ നിലനിൽപ്പിൻ്റെ കാതലായ പ്രകൃതി സംരക്ഷണത്തിന് സംസ്കൃതി ഊന്നൽ നൽകുന്നു കക്ഷി രാഷട്രീയ ഭേദമില്ലാതെ എല്ലാവരും ഇവിടെ കൈകോർക്കണമെന്ന്


പരിസ്ഥിതിക്ക് വോട്ടു ചോദിച്ച് തിരഞ്ഞെടുപ്പ് രംഗത്ത് അടക്കാ പുത്തൂർ സംസ്കൃതി

ചെർപ്പുള്ളശ്ശേരി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ചൂടേറൂമ്പോൾ അടക്കാപുത്തൂർ സംസ്കൃതിയുടെ പരിസ്ഥിതി പ്രചരണ പ്രവർത്തനം ഏറെ ശ്രദ്ധേയമാവുകയാണ് നാമനിർദ്ദേശപത്രിക നൽകാതെ തന്നെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് വോട്ട് അഭ്യർത്ഥിക്കുകയാണ് സംസ്കൃതിയുടെ മുഖ്യ പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ . തികച്ചുo ഒരു സ്ഥാനാർത്ഥിയുടെ രംഗപ്രവേശത്തോടെ വൃക്ഷതൈ ചിഹ്നത്തിൽ വോട്ടഭ്യർത്ഥിക്കുന്നത് ഏറെ കൗതുകമായിരിക്കുകയാണ് സ്ഥാനാർത്ഥികൾ എണ്ണമറ്റ വാഗ്ദാനങ്ങൾ വോട്ടർമാർക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ നിലനിൽപ്പിൻ്റെ കാതലായ പ്രകൃതി സംരക്ഷണത്തിന് സംസ്കൃതി ഊന്നൽ നൽകുന്നു കക്ഷി രാഷട്രീയ ഭേദമില്ലാതെ എല്ലാവരും ഇവിടെ കൈകോർക്കണമെന്ന് സംസ്കൃതി ഓർമ്മപ്പെടുത്തുന്നു , പരിസ്ഥിതി രംഗത്ത് വൈവിധ്യമാർന്ന ഒട്ടേറെ പ്രായോഗിക പ്രവർത്തനങ്ങൾ വർഷങ്ങളായി സംസ്കൃതി നടപ്പിലാക്കി വരുന്നു ,മണ്ണ് മരം ജലം എന്നിവയുടെ സംരക്ഷണം ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രദ്ധതികൾ , ചങ്ങാതികൂട്ടം പോലുള്ള ഏകദിന ശിൽപ്പശാലകൾ ബോധവൽക്കരണ സെമിനാറുകൾ , ഔഷധ വൃക്ഷ തോട്ടം ,നക്ഷത്ര വനം , ശലഭോദ്യാനം ‘ ജൈവവൈവിധ്യ പരിപാലനം ,ഓർമ്മ മരം ,പിറന്നാൾ മരം ,ഹരിതഗ്രാമം , പൂജാപുഷ്പോദ്യാനം തുടങ്ങിയ പദ്ധതികൾക്ക് പുറമെ വെല്ലുവിളികളായി ഏറ്റെടുത്ത പ്ലാസ്റ്റിക് ബോട്ടിൽ ചാലഞ്ച് , മൈട്രീ ചാലഞ്ച് എന്നിവ കാലാകാലങ്ങളിൽ ഔദ്യോഗിക സംവിധാന സഹകരണത്തോടെ നടപ്പിലാക്കുന്നുമുണ്ട് മൽസര രംഗത്ത് ജയിക്കുന്നവർക്കും തോൽക്കുന്നവർക്കുമെല്ലാം ഈ രംഗത്ത് ഏറെ ചെയ്യാനാകുമെന്നും ഭരണത്തിൻ്റെ അടിസ്ഥാന തലത്തിലുള്ള ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് ഉത്തരവാദിത്വത്തോടെ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാവുമെന്നും സംസ്കൃതി പ്രവർത്തകരായ യു സി വാസുദേവൻ ,കെ ജയദേവൻ ,എം .പി പ്രകാശ് ബാബു ,കെ.രാജൻ ,എം പരമേശ്വരൻ എന്നിവർ അഭിപ്രായപ്പെട്ടു. മാത്രമല്ല ഒരു മെമ്പറോ .. അധികാരമോ ഒന്നുമില്ലാതെ തന്നെ പ്രകൃതിയെ സേവിക്കാൻ കഴിയുമെന്ന ഒരാശയം കൂടി മുന്നാട്ടു വക്കുകയാണ് സംസ്കൃതി വർഷങ്ങളായി പാർലിമെൻ്റ് തിരഞ്ഞെടുപ്പിലും ,നിയമസഭാ തിരഞ്ഞെടുപ്പിലുമൊക്കെ വ്യത്യസ്തങ്ങളായ ആശയവുമായി പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്താറുള്ള സംസ്കൃതി ഈ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കൊണ്ട് വൃക്ഷ തൈകൾ നടീക്കുന്ന ” മെമ്പർക്കൊരു മരം ” എന്ന ക്യാമ്പയിനു തുടക്കം കുറിക്കുകയാണ് വെള്ളിനേഴി ഗ്രാമ പഞ്ചായത്തിൽ നിന്ന് തുടക്കം കുറിക്കുന്ന ഈ ക്യാമ്പയിൻ മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാൻ തയ്യാറാണെന്നും സംസ്കൃതി പ്രവർത്തകർ പറഞ്ഞു