പലകപ്പറമ്പ് മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച രണ്ടാം ബൈത്തുറഹ്മയും കെ എം സി സി ചികാത്സാസഹായവും കൈമാറി
പലകപ്പറമ്പ്: ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും പലകപ്പറമ്പ് മേഖല മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ച രണ്ടാമത്തെ ബൈത്തുറഹ്മ മുസ്ലിം യൂത്ത് ലീഗ് അദ്ധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ* താക്കോൽദാനം നിർവ്വഹിച്ചു. രണ്ട് രോഗിൾക്ക് പലകപ്പറവ് ഗ്ലോബൽ കെ എം സി സി നൽകുന്ന ചികിത്സാ സഹായ ഫണ്ടും പ്രദേശത്തെ പ്രഥമ ഹാഫിള് ശമീൽ വിപി ക്കുള്ള ഉപഹാരവും ക്യാഷ് അവാർഡും കൈമാറി. താഴേരി അനസ് നിസാമി സ്വാഗതവും സലീം CC അദ്ധ്യക്ഷതയും വൈറ്റ്ഗാർഡ് ക്യാപ്റ്റൻ

പലകപ്പറമ്പ്: ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റും പലകപ്പറമ്പ് മേഖല മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ച രണ്ടാമത്തെ ബൈത്തുറഹ്മ മുസ്ലിം യൂത്ത് ലീഗ് അദ്ധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ* താക്കോൽദാനം നിർവ്വഹിച്ചു.
രണ്ട് രോഗിൾക്ക് പലകപ്പറവ് ഗ്ലോബൽ കെ എം സി സി നൽകുന്ന ചികിത്സാ സഹായ ഫണ്ടും പ്രദേശത്തെ പ്രഥമ ഹാഫിള് ശമീൽ വിപി ക്കുള്ള ഉപഹാരവും ക്യാഷ് അവാർഡും കൈമാറി.
താഴേരി അനസ് നിസാമി സ്വാഗതവും സലീം CC അദ്ധ്യക്ഷതയും വൈറ്റ്ഗാർഡ് ക്യാപ്റ്റൻ നൗഫൽ പലകപ്പറമ്പ് നന്ദിയും ആശംസിച്ചു.
ചടങ്ങിന് പുഴക്കാട്ടിരി പഞ്ചായത്ത് മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സാദിഖലി,മുല്ലക്കോയ തങ്ങൾ,കരുവാടി കുഞ്ഞാപ്പ, യഹ്ഖൂബ് മൗലവി
എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.
താഴേരി മൂസ, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദാലി ഹാജി, കൊളക്കാടൻ കോയ, പരി അലവി ഹാജി, യൂസുഫ് ഹാജി, കുഞ്ഞിമുഹമ്മദ് മൗലവി, ഹുസൈൻ കെ കെ എസ്, പലകപ്പറമ്പ് ഗ്ലോബൽ കെ എം സി സി ഭാരവാഹി ഫാരിസ് കെ.പി, പലകപ്പറമ്പ് മുസ്ലിം ലീഗ് യൂത്ത് ലീഗ് എംഎസ്എഫ് ഭാരവാഹികളും പ്രവർത്തകർ വീട് നിർമ്മാണ കമ്മിറ്റി അംഗങ്ങൾ പ്രദേശവാസികൾ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വിധവയായ സ്ത്രീയുടെ വീട് നിർമ്മാണത്തിനുള്ള ഫണ്ട് കൈമാറ്റം ഏതാനും ദിവസത്തിനുള്ളിൽ നടക്കുമെന്ന് ഗ്ലോബൽ കെ എം സി സി ഭാരവാഹികൾ അറിയിച്ചു.