പി.കെ ശശി ഷൊർണ്ണൂരിൽ തന്നെ: എം.ബി.രാജേഷ് മത്സരിക്കും
ചെർപ്പുളശ്ശേരി. ഷൊർണ്ണൂരിൽ വികസനത്തിൻ്റെ വെന്നിക്കൊടി പാറിച്ച വിപ്ലവ സൂര്യൻ പി.കെ.ശശി വീണ്ടും മത്സരിക്കും. ഇത്തവണ മത്സര രംഗത്തില്ലെന്നും പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മാറുമെന്നുമുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു.മലമ്പുഴ മണ്ഡലത്തിലായിരിക്കും ഇത്തവണ പി.കെ.ശശി മത്സരിക്കുക എന്നും സൂചനയുണ്ടായിരുന്നു’ എന്നാൽ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് ഷൊർണ്ണൂരിൽ തന്നെ പി.കെ.ശശി മത്സരിക്കുമെന്ന് ഉറപ്പായി.5 വർഷം കൊണ്ട് വിപ്ലവകരമായ വികസനമാണ് പി.കെ.ശശി ഷൊർണ്ണൂർ മണ്ഡലത്തിൽ നടത്തിയത് .കാലങ്ങളായി പൊട്ടിപൊളിഞ്ഞ പ്രധാന പാതകളെല്ലാം ബിഎം ബിസി റോഡുകളാക്കി. ഷൊർണ്ണൂർ ഭാരതപ്പുഴയിൽ തടയിണയടക്കം കോടികളുടെ പദ്ധതികൾ കൊണ്ടുവന്നു.നിരവധി

ചെർപ്പുളശ്ശേരി. ഷൊർണ്ണൂരിൽ വികസനത്തിൻ്റെ വെന്നിക്കൊടി പാറിച്ച വിപ്ലവ സൂര്യൻ പി.കെ.ശശി വീണ്ടും മത്സരിക്കും. ഇത്തവണ മത്സര രംഗത്തില്ലെന്നും പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മാറുമെന്നുമുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു.മലമ്പുഴ മണ്ഡലത്തിലായിരിക്കും ഇത്തവണ പി.കെ.ശശി മത്സരിക്കുക എന്നും സൂചനയുണ്ടായിരുന്നു’ എന്നാൽ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് ഷൊർണ്ണൂരിൽ തന്നെ പി.കെ.ശശി മത്സരിക്കുമെന്ന് ഉറപ്പായി.5 വർഷം കൊണ്ട് വിപ്ലവകരമായ വികസനമാണ് പി.കെ.ശശി ഷൊർണ്ണൂർ മണ്ഡലത്തിൽ നടത്തിയത് .കാലങ്ങളായി പൊട്ടിപൊളിഞ്ഞ പ്രധാന പാതകളെല്ലാം ബിഎം ബിസി റോഡുകളാക്കി. ഷൊർണ്ണൂർ ഭാരതപ്പുഴയിൽ തടയിണയടക്കം കോടികളുടെ പദ്ധതികൾ കൊണ്ടുവന്നു.നിരവധി സർക്കാർ സ്ഥാപനങ്ങൾ നവീകരിച്ചു.ചെർപ്പുളശ്ശേരി ഹൈസ്കൂൾ കെട്ടിടം
5 കോടി രൂപ ചിലവിൽ പണിതപ്പോൾ മണ്ഡലത്തിലെ നിരവധി സ്കൂളുകൾക്ക് കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ചെയ്തു കൊടുത്തു.ചെർപ്പുളശ്ശേരി ടൗൺ ആധുനിക രീതിയിൽ ആക്കുന്നതിന് തുക അനുവദിക്കുകയും പ്രവർത്തനാനുമതി നൽകുകയും ചെയ്തു. 5 വർഷങ്ങൾ കൊണ്ട് മറ്റൊരു മണ്ഡലത്തിലും കാണാത്ത പുരോuതി ഷൊർണ്ണൂരിൽ കാണാൻ കഴിയും. അതു കൊണ്ടു തന്നെയാണ് പ്രവർത്തകർ പി.കെ ശശി ഷൊർണ്ണൂരിൽ തന്നെ നിൽക്കണമെന്ന വാശി പിടിക്കുന്നതും .ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ച പി.കെ.ശശി ഇന്ന് ഷൊർണ്ണൂരിൻ്റെ ശശിയേട്ടനാണ് .
കഴിഞ്ഞ തവണ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ തോറ്റ എം ബി രാജേഷ് ഇത്തവണ ഒറ്റപ്പാലത്തു നിന്നും നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചനയുണ്ട് .എ.കെ.ബാലൻ, കെ.കൃഷ്ണൻകുട്ടി എന്നിവർ ഇത്തവണ വിട്ടു നിൽക്കും .തിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത ദിവസം വരാനിരിക്കെ അണിയറയിൽ ചർച്ചകൾ മുറുകിക്കഴിഞ്ഞു.
പി. മുരളി മോഹൻ