പി ജയന് വ്യാപാരികളുടെ ആദരം

  1. Home
  2. COVER STORY

പി ജയന് വ്യാപാരികളുടെ ആദരം

ചെര്പ്പുളശ്ശേരി: നീതിന്യായ വ്യവസ്ഥയില് അത്യഅപൂര്വ്വമായ വിധിന്യായത്തിന് വഴിതെളിച്ച കേരള സര്ക്കാര് സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് പി ജയനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്പ്പുളശ്ശേരി യൂണിറ്റ് അനുമോദിച്ചു. കാരാകുറിശ്ശിയിലെ അമ്മയെയും മകളെയും കൊല ചെയ്ത പ്രതികള്ക്ക് കേരള നീതിന്യായ ചരിത്രത്തിലാദ്യമായി 5 ജീവപര്യന്തവും കഠിനതടവും പിഴയും നേടിക്കൊടുത്തത് അഡ്വ. പി ജയന്റെ സമര്ത്ഥമായ വാദമുഖത്താലാണ്. മണ്ണാര്ക്കാട് എസ് സി -എസ്ടി സ്പ്യഷ്യല് കോടതിയാണ് ശിക്ഷ വിധിച്ചത്.അനുമോദന ചടങ്ങ് പി കെ ശശി എംഎല്എ ഉദ്ഘാടനം ചെയ്തു.


പി ജയന് വ്യാപാരികളുടെ ആദരം

ചെര്‍പ്പുളശ്ശേരി: നീതിന്യായ വ്യവസ്ഥയില്‍ അത്യഅപൂര്‍വ്വമായ വിധിന്യായത്തിന് വഴിതെളിച്ച കേരള സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജയനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍പ്പുളശ്ശേരി യൂണിറ്റ് അനുമോദിച്ചു. കാരാകുറിശ്ശിയിലെ അമ്മയെയും മകളെയും കൊല ചെയ്ത പ്രതികള്‍ക്ക് കേരള നീതിന്യായ ചരിത്രത്തിലാദ്യമായി 5 ജീവപര്യന്തവും കഠിനതടവും പിഴയും നേടിക്കൊടുത്തത് അഡ്വ. പി ജയന്റെ സമര്‍ത്ഥമായ വാദമുഖത്താലാണ്. മണ്ണാര്‍ക്കാട് എസ് സി -എസ്ടി സ്പ്യഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.അനുമോദന ചടങ്ങ് പി കെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. തന്റെ തൊഴിലില്‍ ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയും പുലര്‍ത്തുന്ന അഭിഭാഷകനാണ് പി ജയനെന്ന് പി കെ ശശി എംഎല്‍എ പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ പി രാമചന്ദ്രന്‍ അധ്യക്ഷനായി. . അഡ്വ. പി ജയനെ ആശംസിച്ചു കൊണ്ട് കെ ബാലകൃഷ്ണന്‍, പി പി വിനോദ്കുമാര്‍, , പി ജയന്‍, പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. പി ജയന്‍ അനുമോദനത്തിന് മറുപടി പറഞ്ഞു.