പെരിന്തൽമണ്ണ സബ് ജയിലിലെ കൃഷിപാഠം
പെരിന്തൽമണ്ണ :സ്ഥലപരിമിതികള്ക്കുള്ളില് നിന്ന് ജൈവപച്ചക്കറി ഉത്പാദിപ്പിക്കുന്നതില് പെരിന്തല്മണ്ണ സബ് ജയില് മികച്ച പ്രവര്ത്തനം കാഴ്ചവെക്കുന്നു. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് ജയില് സൂപ്രണ്ട് എസ്.എ. റഷീദ് അഹമ്മദിന്റെ മേല്നോട്ടത്തില് അന്തേവാസികളുടെ സഹായത്താല് വമ്പിച്ച പച്ചക്കറി കൃഷി സാധ്യമാക്കിയത്. സംസ്ഥാനത്തെ ജയിലുകളില് പരമാവധി സ്ഥലം പ്രയോജനപ്പെടുത്തി പച്ചക്കറി കൃഷി ചെയ്യണമെന്ന ജയില് ഐ.ജി.യുടെ നിര്ദേശമാണ് പെരിന്തല്മണ്ണയില് യാഥാര്ഥ്യമാക്കിയത്. പെരിന്തല്മണ്ണ നഗരസഭാ കൃഷി ഓഫീസിന്റെ മേല്നോട്ടത്തില് സഹജീവനം പദ്ധിതിയിലുള്പ്പെടുത്തി 70,000 രൂപ അനുവദിച്ചു. 500 ഗ്രോ ബാഗില് കൃഷിയിറക്കുന്നതിനാവശ്യമായ തൈകള്, ജൈവവളം, കീടനാശിനികള്

പെരിന്തൽമണ്ണ :സ്ഥലപരിമിതികള്ക്കുള്ളില് നിന്ന് ജൈവപച്ചക്കറി ഉത്പാദിപ്പിക്കുന്നതില് പെരിന്തല്മണ്ണ സബ് ജയില് മികച്ച പ്രവര്ത്തനം കാഴ്ചവെക്കുന്നു. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് ജയില് സൂപ്രണ്ട് എസ്.എ. റഷീദ് അഹമ്മദിന്റെ മേല്നോട്ടത്തില് അന്തേവാസികളുടെ സഹായത്താല് വമ്പിച്ച പച്ചക്കറി കൃഷി സാധ്യമാക്കിയത്. സംസ്ഥാനത്തെ ജയിലുകളില് പരമാവധി സ്ഥലം പ്രയോജനപ്പെടുത്തി പച്ചക്കറി കൃഷി ചെയ്യണമെന്ന ജയില് ഐ.ജി.യുടെ നിര്ദേശമാണ് പെരിന്തല്മണ്ണയില് യാഥാര്ഥ്യമാക്കിയത്.
പെരിന്തല്മണ്ണ നഗരസഭാ കൃഷി ഓഫീസിന്റെ മേല്നോട്ടത്തില് സഹജീവനം പദ്ധിതിയിലുള്പ്പെടുത്തി 70,000 രൂപ അനുവദിച്ചു. 500 ഗ്രോ ബാഗില് കൃഷിയിറക്കുന്നതിനാവശ്യമായ തൈകള്, ജൈവവളം, കീടനാശിനികള്‍ എന്നിവ ലഭ്യമാക്കി. ഒപ്പം കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കാര്‍ഷിക കര്‍മസേനയുടെ സേവനവും പ്രയോജനപ്പെടുത്തിയാണ് കൃഷി ചെയ്തത്.
വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി, കാബേജ്, കോളിഫഌര്‍, ചീര, ചോളം, മത്തന്‍ തുടങ്ങിയവയാണ് ഇപ്പോള്‍ വിളവെടുപ്പിന് പാകമായത്.
വിളവെടുപ്പ് ഉദ്ഘാടനം പെരിന്തല്‍മണ്ണ കൃഷി ഓഫീസര്‍ മാരിയത്ത് കിബ്ത്തിയ നിര്‍വഹിച്ചു. ഏലംകുളം കൃഷി ഓഫീസര്‍ ഡോ. കെ. നിസാര്‍, കൃഷി അസിസ്റ്റന്റ് പി.ആര്‍. പ്രമീള, ജയില് സൂപ്രണ്ട്, കാര്‍ഷിക കര്‍മസമിതി പ്രവര്‍ത്തകന്‍ ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വിശാലപറമ്പിലെ കൃഷി പരിചയ സമ്പത്തുമായാണ് ജയില്‍ സൂപ്രണ്ട് പെരിന്തല്‍മണ്ണയിലെ ജൈവ കൃഷി പരിപാലനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.