ഭക്ഷണത്തെച്ചൊല്ലി തർക്കം; ചില്ലുമേശ കൈകൊണ്ട് തകർത്ത യുവാവ് രക്തം വാർന്ന് മരിച്ചു

  1. Home
  2. COVER STORY

ഭക്ഷണത്തെച്ചൊല്ലി തർക്കം; ചില്ലുമേശ കൈകൊണ്ട് തകർത്ത യുവാവ് രക്തം വാർന്ന് മരിച്ചു

പാലക്കാട്: ലഘുഭക്ഷണ ശാലയിൽ രാത്രി സുഹൃത്തുക്കളുമൊത്തു ഭക്ഷണം കഴിക്കുമ്പോൾ വാക്കുതർക്കത്തിനിടെ ചില്ലുമേശ കൈകൊണ്ട് ഇടിച്ചു തകർത്ത യുവാവ് കയ്യിലെ ഞരമ്പു മുറിഞ്ഞു രക്തം വാർന്നു മരിച്ചു. കല്ലിങ്കൽ ചെമ്മട്ടിയംപാടം കളപ്പക്കാട് മണിയുടെ മകൻ ശ്രീജിത്ത് (25) ആണു മരിച്ചത്. വ്യാഴാഴ്ച രാത്രി 12.30 നു കൂട്ടുപാതയിലാണു സംഭവം. ലഘുഭക്ഷണശാലയിൽ അഞ്ച് സുഹൃത്തുകൾക്കൊപ്പമാണു ശ്രീജിത്ത് എത്തിയത്. കഴിക്കുന്നതിനിടയിൽ ഭക്ഷണത്തെച്ചൊല്ലി തർക്കമുണ്ടാവുകയും ദേഷ്യത്തിൽ ശ്രീജിത്ത് കൈ കൊണ്ട് ആഞ്ഞിടിച്ചു ചില്ലുമേശ തകർക്കുകയുമായിരുന്നു. കസബ പൊലീസ് പറഞ്ഞു. ഞരമ്പു മുറിഞ്ഞു രക്തം


ഭക്ഷണത്തെച്ചൊല്ലി തർക്കം; ചില്ലുമേശ കൈകൊണ്ട് തകർത്ത യുവാവ് രക്തം വാർന്ന് മരിച്ചു

പാലക്കാട്: ലഘുഭക്ഷണ ശാലയിൽ രാത്രി സുഹൃത്തുക്കളുമൊത്തു ഭക്ഷണം കഴിക്കുമ്പോൾ വാക്കുതർക്കത്തിനിടെ ചില്ലുമേശ കൈകൊണ്ട് ഇടിച്ചു തകർത്ത യുവാവ് കയ്യിലെ ഞരമ്പു മുറിഞ്ഞു രക്തം വാർന്നു മരിച്ചു. കല്ലിങ്കൽ ചെമ്മട്ടിയംപാടം കളപ്പക്കാട് മണിയുടെ മകൻ ശ്രീജിത്ത് (25) ആണു മരിച്ചത്.
വ്യാഴാഴ്ച രാത്രി 12.30 നു കൂട്ടുപാതയിലാണു സംഭവം. ലഘുഭക്ഷണശാലയിൽ അഞ്ച് സുഹൃത്തുകൾക്കൊപ്പമാണു ശ്രീജിത്ത് എത്തിയത്. കഴിക്കുന്നതിനിടയിൽ ഭക്ഷണത്തെച്ചൊല്ലി തർക്കമുണ്ടാവുകയും ദേഷ്യത്തിൽ ശ്രീജിത്ത് കൈ കൊണ്ട് ആഞ്ഞിടിച്ചു ചില്ലുമേശ തകർക്കുകയുമായിരുന്നു. കസബ പൊലീസ് പറഞ്ഞു. ഞരമ്പു മുറിഞ്ഞു രക്തം വാർന്നു തളർന്ന ഇയാളെ സുഹൃത്തുക്കൾ ജില്ലാ ആശുപത്രിയിലും പിന്നീട് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചരക്കു വാഹന ജീവനക്കാർക്കായി ദേശീയപാതയോരത്തു തുറന്നു പ്രവർത്തിച്ചതായിരുന്നു ലഘുഭക്ഷണശാല.
കസബ സിഐ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി ഭക്ഷണശാല പൂട്ടിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
ശ്രീജിത്തിന്റെ അമ്മ സരസ്വതി. സഹോദരി: സിൽജ.