ലോക്ഡൗണിലും രാജ്യറാണി എക്സ്പ്രസിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവില്ല
നിലമ്പൂർ: ലോക്ഡൗണിലും നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് സ്പെഷൽ ട്രെയിനിന് യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. ശരാശരി 60 % സീറ്റിലും യാത്രക്കാരുമായി ആണ് രാജ്യറാണി ഓടുന്നത്. ഒന്നാം ലോക്ഡൗണിൽ 9 മാസം ഷൊർണൂർ – നിലമ്പൂർ പാതയിൽ മുഴുവൻ ട്രെയിൻ സർവീസ് നിർത്തി. തുടർന്ന് 2020 ഡിസംബർ 16ന് രാജ്യറാണി സ്പെഷൽ ട്രെയിനായി പുനരാരംഭിച്ചു. രണ്ടാം ലോക്ഡൗണിൽ യാത്രക്കാരുടെ കുറവ് മൂലം മേയ് 16ന് നിർത്തിയ ട്രെയിൻ ഒന്നിന് പുനരാരംഭിച്ചു. യാത്രക്കാരുടെ എണ്ണം ക്രമേണ

നിലമ്പൂർ: ലോക്ഡൗണിലും നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് സ്പെഷൽ ട്രെയിനിന് യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. ശരാശരി 60 % സീറ്റിലും യാത്രക്കാരുമായി ആണ് രാജ്യറാണി ഓടുന്നത്. ഒന്നാം ലോക്ഡൗണിൽ 9 മാസം ഷൊർണൂർ – നിലമ്പൂർ പാതയിൽ മുഴുവൻ ട്രെയിൻ സർവീസ് നിർത്തി. തുടർന്ന് 2020 ഡിസംബർ 16ന് രാജ്യറാണി സ്പെഷൽ ട്രെയിനായി പുനരാരംഭിച്ചു. രണ്ടാം ലോക്ഡൗണിൽ യാത്രക്കാരുടെ കുറവ് മൂലം മേയ് 16ന് നിർത്തിയ ട്രെയിൻ ഒന്നിന് പുനരാരംഭിച്ചു.
യാത്രക്കാരുടെ എണ്ണം ക്രമേണ കൂടി വന്നു. നിലവിൽ പാതയിലെ ഏക ട്രെയിൻ സർവീസ് ആണ്. രാത്രി കോട്ടയം വഴിയുള്ള ഏക ട്രെയിൻ എന്ന പ്രത്യേകതയും ഉണ്ട്. കൊച്ചുവേളിയിൽ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടിയാൽ യാത്രക്കാർ ഇനിയും കൂടും. ഇപ്പോൾ 11 ബോഗിയുമായാണ് യാത്ര. നേരത്തെ 13 എണ്ണം ഉണ്ടായിരുന്നു. 7 സ്‌ലീപ്പർ കോച്ചുകളിൽ 2 എണ്ണം ആണ് വെട്ടിക്കുറച്ചത്. യാത്രക്കാർ കൂടിയാൽ അവ പുന:സ്ഥാപിക്കും.