വീട്ടിക്കാട് ക്രഷറിന് പ്രവർത്തനാനുമതി നൽകിയ ശേഷം നഗരസഭ ഇപ്പോൾ നാടകം കളിക്കുകയാണെന്ന് ബിജെപി.

  1. Home
  2. COVER STORY

വീട്ടിക്കാട് ക്രഷറിന് പ്രവർത്തനാനുമതി നൽകിയ ശേഷം നഗരസഭ ഇപ്പോൾ നാടകം കളിക്കുകയാണെന്ന് ബിജെപി.

ചെർപ്പുളശ്ശേരി: വീട്ടിക്കാട് ക്രഷറിന് ചെർപ്പുളശ്ശേരി നഗരസഭ ഭരണാധികാരികൾ ഈ വർഷത്തെ ലൈസൻസ് പുതുക്കി നൽകിയശേഷം ഇപ്പോൾ അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതേ കൗൺസിലിൽ തന്നെ പ്രമേയം അവതരിച്ചത് പ്രഹസനം മാത്രമെന്ന് BJP മണ്ഡലം പ്രസിഡണ്ട് പി.ജയൻ പറഞ്ഞു. ഇപ്പോഴത്തെ ഈ നീക്കം നഗരസഭ ഭരണസമിതിക്കെതിരെ ഉയരാനിരിക്കുന്ന ചോദ്യങ്ങളെയും ജനകീയ പ്രക്ഷോഭങ്ങളെയും ഭയന്നുള്ള മുൻകൂർ ജാമ്യം തേടലാണ്. ഈ വർഷം ആദ്യം വീട്ടിക്കാട് ക്രഷറിന് നഗരസഭ സെക്രട്ടറി തന്നെ ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ട്. എന്നാലിത് CPM നേതാക്കളുടെയും നഗരസഭ ഭരണനേതൃത്വത്തിന്റെയും


വീട്ടിക്കാട് ക്രഷറിന് പ്രവർത്തനാനുമതി നൽകിയ ശേഷം നഗരസഭ ഇപ്പോൾ നാടകം കളിക്കുകയാണെന്ന് ബിജെപി.

ചെർപ്പുളശ്ശേരി: വീട്ടിക്കാട് ക്രഷറിന് ചെർപ്പുളശ്ശേരി നഗരസഭ ഭരണാധികാരികൾ ഈ വർഷത്തെ ലൈസൻസ് പുതുക്കി നൽകിയശേഷം ഇപ്പോൾ അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതേ കൗൺസിലിൽ തന്നെ പ്രമേയം അവതരിച്ചത് പ്രഹസനം മാത്രമെന്ന് BJP മണ്ഡലം പ്രസിഡണ്ട് പി.ജയൻ പറഞ്ഞു.

ഇപ്പോഴത്തെ ഈ നീക്കം നഗരസഭ ഭരണസമിതിക്കെതിരെ ഉയരാനിരിക്കുന്ന ചോദ്യങ്ങളെയും ജനകീയ പ്രക്ഷോഭങ്ങളെയും ഭയന്നുള്ള മുൻകൂർ ജാമ്യം തേടലാണ്.

ഈ വർഷം ആദ്യം വീട്ടിക്കാട് ക്രഷറിന് നഗരസഭ സെക്രട്ടറി തന്നെ ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ട്.

എന്നാലിത് CPM നേതാക്കളുടെയും നഗരസഭ
ഭരണനേതൃത്വത്തിന്റെയും അറിവോടെയല്ല നടന്നിട്ടുള്ളതെന്ന് വരുത്തിത്തീർക്കാനാണ് ഇപ്പോൾ കൗൺസിലിലെ ഈ പ്രമേയ നാടകം കൊണ്ടുദ്ദേശിക്കുന്നത്.

സാമാന്യജനത്തിന് വിശ്വസിക്കാൻ പ്രയാസമുള്ള പതിവ് സാങ്കേതിക ന്യായവാദങ്ങൾ പറഞ്ഞ് എല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടി വയ്ക്കുന്ന
LDF ഭരണസമിതി വീട്ടിക്കാടിനെ വഞ്ചിച്ചിരിക്കുകയാണ്.

UDF കാലത്ത് ക്രഷറിന് അനുകൂലമായി അവർ ഉയർത്തിയിരുന്ന അതേ മുട്ടുന്യായങ്ങൾ തന്നെയാണ് ഇപ്പോൾ LDF നേതൃത്വവും ഉന്നയിക്കുന്നത്.

2015 ൽ ഈ ക്രഷറിനായി LDF ന്റെ പഞ്ചായത്ത് ഭരണസമിതി തന്നെയാണ് അനുമതി നൽകി തുടക്കം കുറിച്ചത്.തുടർന്ന് UDF ഭരിച്ച 5 വർഷക്കാലവും ക്രഷർ ലോബിയും UDF നേതാക്കളും ചേർന്ന് കിണഞ്ഞു പരിശ്രമിച്ചിട്ടും ജനകീയ പ്രതിരോധത്താൽ പ്രവർത്തനം തുടങ്ങാൻ കഴിയാതിരുന്ന ക്രഷറിന് പുതിയ ഭരണസമിതി വന്നതോടെ സുഗമമായി പ്രവർത്തനം തുടങ്ങാനായി എന്നതാണ് ഈ ഭരണസമിതി കൊണ്ട് വീട്ടിക്കാടിന് ആകെയുണ്ടായ ഗുണം.

ആത്മാർത്ഥതയും ആർജ്ജവവമുള്ള ഭരണസമിതിയാണെങ്കിൽ കുറ്റപ്പെടുത്തലും, ന്യായീകരണവും അവസാനിപ്പിച്ച് ക്രഷറിന്റെ പ്രവർത്തനം ഉടനടി നിർത്തിവയ്ക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് BJP മണ്ഡലം പ്രസിഡണ്ട് പി.ജയൻ ആവശ്യപ്പെട്ടു.