വോട്ടർ പട്ടിക: 31 വരെ പേര് ചേർക്കാം

  1. Home
  2. COVER STORY

വോട്ടർ പട്ടിക: 31 വരെ പേര് ചേർക്കാം

പാലക്കാട് : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം. 2021 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാം. വോട്ടർ താമസിക്കുന്ന നിയോജക മണ്ഡലത്തിൽ ആണ് പേര് ചേർക്കേണ്ടത്. കൂടാതെ വോട്ടർപട്ടികയിൽ ഉള്ള വയസ്സ്, മേൽവിലാസം, ജെൻഡർ എന്നിവയിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താം. തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ വ്യത്യാസം വരുത്താൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഫോട്ടോ ചേർക്കാം. അപേക്ഷകൾ voterportal.eci.gov.in, nvsp.in എന്നിവ മുഖേന


വോട്ടർ പട്ടിക: 31 വരെ പേര് ചേർക്കാം

പാലക്കാട് : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം. 2021 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാം. വോട്ടർ താമസിക്കുന്ന നിയോജക മണ്ഡലത്തിൽ ആണ് പേര് ചേർക്കേണ്ടത്.
കൂടാതെ വോട്ടർപട്ടികയിൽ ഉള്ള വയസ്സ്, മേൽവിലാസം, ജെൻഡർ എന്നിവയിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താം. തിരിച്ചറിയൽ കാർഡിലെ ഫോട്ടോയിൽ വ്യത്യാസം വരുത്താൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഫോട്ടോ ചേർക്കാം. അപേക്ഷകൾ voterportal.eci.gov.in, nvsp.in എന്നിവ മുഖേന നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും നൽകാം. ഈ പോർട്ടലുകൾ വഴി തന്നെ വോട്ടർ പട്ടികയുടെ കരട് പരിശോധിക്കാം. ലഭിച്ച അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് അന്വേഷിച്ച് അപേക്ഷകളുടെ ആധികാരികത ഉറപ്പു വരുത്തും.