സംസ്ഥാനത്ത് 21ന് 11 മണിക്ക് വാഹനങ്ങള്‍ എവിടെയാണോ, അവിടെ 15 മിനിറ്റ് നിര്‍ത്തിയിടും; ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം

  1. Home
  2. COVER STORY

സംസ്ഥാനത്ത് 21ന് 11 മണിക്ക് വാഹനങ്ങള്‍ എവിടെയാണോ, അവിടെ 15 മിനിറ്റ് നിര്‍ത്തിയിടും; ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം

തിരുവനന്തപുരം.ഇന്ധനവില വര്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന് ട്രേഡ് യൂണിയന് സംസ്ഥാന സംയുക്ത യോഗത്തില് തീരുമാനം. ജൂണ് 21ന് പകല് 11മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന് വാഹനങ്ങളും നിര്ത്തിയിടുന്ന രീതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള് എവിടെയാണോ, അവിടെ നിര്ത്തിയിട്ട് ജീവനക്കാര് നിരത്തിലിറങ്ങി നില്ക്കുമെന്നും പ്രതിഷേധത്തില് നിന്ന് ആംബുലന്സ് വാഹനങ്ങളെ ഒഴിവാക്കുമെന്നും എളമരം കരീം അറിയിച്ചു. പെട്രോളിയം വില വര്ദ്ധന കൊള്ളക്കെതിരെ ജൂണ് 21ന് പകല് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന് വാഹനങ്ങളും നിര്ത്തിയിടും. എല്ലാ സ്വകാര്യ വാഹനങ്ങളും ഈ


സംസ്ഥാനത്ത്  21ന്  11 മണിക്ക് വാഹനങ്ങള്‍ എവിടെയാണോ, അവിടെ 15 മിനിറ്റ് നിര്‍ത്തിയിടും; ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം

തിരുവനന്തപുരം.ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ തീരുമാനം. ജൂണ്‍ 21ന് പകല്‍ 11മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടുന്ന രീതിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് ആംബുലന്‍സ് വാഹനങ്ങളെ ഒഴിവാക്കുമെന്നും എളമരം കരീം അറിയിച്ചു.

പെട്രോളിയം വില വര്‍ദ്ധന കൊള്ളക്കെതിരെ ജൂണ്‍ 21ന് പകല്‍ 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടും. എല്ലാ സ്വകാര്യ വാഹനങ്ങളും ഈ പ്രക്ഷോഭത്തില്‍ അണിചേരണമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അഭ്യര്‍ത്ഥിക്കുന്നു. ഓണ്‍ലൈനായി യോഗം ചേര്‍ന്ന ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷം വഹിച്ചു.

എളമരം കരീം (സിഐടിയു) കെ പി രാജേന്ദ്രന്‍ (എഐടിയുസി) മനയത്ത് ചന്ദ്രന്‍ (എച്ച്എംഎസ്) അഡ്വ. എ റഹ്മത്തുള്ള (എസ്ടിയു) കെ രത്‌നകുമാര്‍ (യുടിയുസി) സോണിയ ജോര്‍ജ്ജ് (സേവ) വി കെ സദാനന്ദന്‍ (എഐയുടിയുസി) അഡ്വ. ടി ബി മിനി (ടിയുസിസി) കളത്തില്‍ വിജയന്‍ (ടിയുസിഐ) കവടിയാര്‍ ധര്‍മ്മന്‍ (കെടിയുസി) വിവി രാജേന്ദ്രന്‍ (എഐസിടിയു) വി സുരേന്ദ്രന്‍ പിള്ള (ജെഎല്‍യു) കെ ചന്ദ്രശേഖരന്‍ (ഐഎന്‍എല്‍സി) മനോജ് പെരുമ്പള്ളി (ജെടിയു) റോയി ഉമ്മന്‍ (കെടിയുസി ജോസഫ്) എന്നിവർ പങ്കെടുത്തു.