വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി കളമെഴുത്തുപാട്ട്.

  1. Home
  2. COVER STORY

വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി കളമെഴുത്തുപാട്ട്.

വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി കളമെഴുത്തുപാട്ട്.


അമ്പലപ്പാറ ചെറുമുണ്ടശ്ശേരി യുപി സ്കൂളിൽ നടന്ന കളമെഴുത്ത് പാട്ട് ശില്പശാല വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് കടന്നമണ്ണ ശ്രീനിവാസനാണ്  ഭക്തിയും കലയും ഇഴ ചേർന്ന കളമെഴുത്ത് പാട്ട് പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിയത്.
  വിദ്യാലയത്തിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിന്റെ പൗരാണിക കലാരൂപങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ കളമെഴുത്ത് പാട്ട് ശില്പശാല സംഘടിപ്പിച്ചത്. പഞ്ചവർണ്ണ ധൂളിൽ   തീർത്ത കളവും നന്തുണി മീട്ടിയുള്ള സ്തുതി ഗീതവും  വിദ്യാർത്ഥികൾക്ക് കൗതുക കാഴ്ചയായി.
     അനുഷ്ഠാനകലയായ കളമെഴുത്തു പാട്ടിനെ ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ  ജനകീയമാക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമാണ്   ഇത്തരമൊരു ശിൽപ്പശാല സംഘടിപ്പിച്ചത്. ഇദ്ദേഹത്തിന്റെ 165 മത് കളമെഴുത്തുപാട്ട് ശില്പശാല ആയിരുന്നു ഇന്ന് നടന്നത്. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി.മുഹമ്മദ് കാസിം ,പ്രധാനാധ്യാപിക  കെ.എ. സീതാലക്ഷ്മി എന്നിവർ ചേർന്ന് കടന്നമണ്ണ ശ്രീനിവാസനെ പൊന്നാടയണിച്ച് ആദരിച്ചു. കെ.മുഹമ്മദ് ,കെ.മഞ്ജു ,സി.മഞ്ജുഷ ,
ടി.പ്രകാശ് ,എൻ.അച്യുതാനന്ദൻ ,ബി.പി.ഗീത എന്നിവർ സംസാരിച്ചു.