ചിത്രകാരൻ സുരേഷ് കെ നായർക്ക് ചെർപ്പുളശ്ശേരി സൗത്ത് എൽ പി സ്കൂളിന്റെ ആദരം

ചെർപ്പുളശ്ശേരി. പ്രശസ്ത ചിത്രകാരനും ബാനറസ് ഹിന്ദു സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസ്സറും ആയ സുരേഷ് കെ നായരെ ചെർപ്പുളശ്ശേരി സൌത്ത് എ എൽ പി സ്കൂളിൽ ആദരിച്ചു. ഹൈസ്കൂളിൽ സമാധാന മതിൽ 7000 ചതുരശ്ര അടിയിൽ വരച്ചു തീർത്ത സുരേഷ് കുട്ടികളുമായി സംവദിച്ചു.
കോൽക്കത്ത ശാന്തി നികേതനിൽ ചേരുമ്പോൾ പണമില്ലാത്ത അവസ്ഥ ഉണ്ടായെന്നും ആക്കാലത്തു പലരെയും സമീപിച്ചു തനിക്ക് ആരും സഹായിച്ചിട്ടില്ലെന്നും എന്നാൽ ഡോക്ടർ കൃഷ്ണദാസ് യാതൊരു മടിയും കൂടാതെ ഫീസ് അടക്കാൻ പണം തന്നെന്നും സുരേഷ് ഓർമ്മിപ്പിക്കുന്നു.
നിരവധി പ്രയാസങ്ങൾ പിന്നിട്ടാണ് താൻ ഇന്ന് ഈ നിലയിൽ എത്തിയതെന്നും പരിശ്രമം ഒന്നു കൊണ്ടു മാത്രമേ ഏതൊരാൾക്കും വിജയിക്കാൻ കഴിയൂ എന്നും സുരേഷ് പറഞ്ഞു. കെ ബാലകൃഷ്ണൻ, ശ്രീലജ വഴക്കുന്നത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു