പവിത്രം ശബരിമല യജ്ഞത്തില്‍ പങ്കാളിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്*

  1. Home
  2. COVER STORY

പവിത്രം ശബരിമല യജ്ഞത്തില്‍ പങ്കാളിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്*

പവിത്രം ശബരിമല യജ്ഞത്തില്‍ പങ്കാളിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്*


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല ശുദ്ധീകരണ യജ്ഞത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പങ്കാളിയായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ശബരിമലയിലെ മാലിന്യ സംഭരണത്തിനും സംസ്‌കരണത്തിനും പരിഹാരമാവാന്‍ വൃശ്ചികം ഒന്നിന് (നവംബര്‍ 17) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച പുതിയ പദ്ധതിയാണ് പവിത്രം ശബരിമല. ഇതിനായി വിശുദ്ധി സേന എന്ന പേരില്‍ ശുചിത്വ തൊഴിലാളികള്‍ സമയാസമയങ്ങളില്‍ മാലിന്യം ശേഖരിക്കാന്‍ സ്ഥാപിച്ച ഗാര്‍ബേജ് ബിന്നുകളില്‍ നിന്നും മാലിന്യം ട്രാക്ടറുകളില്‍ നീക്കം ചെയ്യും. പവിത്രം ശബരിമല യജ്ഞത്തില്‍ പങ്കാളിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്*ദേവസ്വം ജീവനക്കാര്‍, മറ്റ് വകുപ്പ് ജീവനക്കാര്‍, അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ എന്നിവരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. മാലിന്യങ്ങള്‍ തരം തിരിച്ച് ഇന്‍സിനേറ്ററുകളില്‍ എല്ലാ ദിവസവും സംസ്‌കരിക്കും. ശബരിമല, പമ്പ, നിലയ്ക്കല്‍, ശബരിമല ഇടത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പവിത്രം ശബരിമലയുടെ പ്രവര്‍ത്തനം. കേരള പോലീസിന്റെ പുണ്യം പൂങ്കാവനം എന്ന ശുചിത്വ യജ്ഞവും ഒപ്പംതന്നെ പ്രവര്‍ത്തിക്കുന്നു. ശുചീകരണ യജ്ഞത്തില്‍ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ആര്‍. രവികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കു ചേര്‍ന്നു.