ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി അച്ഛനും മക്കളും ജീവനൊടുക്കി. മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി

  1. Home
  2. COVER STORY

ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി അച്ഛനും മക്കളും ജീവനൊടുക്കി. മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി

ആലുവ


കൊച്ചി: ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി അച്ഛനും മക്കളും ജീവനൊടുക്കി. മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരന്‍, മക്കളായ ഏകനാഥ് (13), കൃഷ്ണപ്രിയ (16)എന്നിവരാണ് മരിച്ചത്. ഏകനാഥ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് കൃഷ്ണപ്രിയ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയും. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ആലുവ ശിവക്ഷേത്രത്തിലേക്ക് പോവുന്ന നടപ്പാലത്തിന് മുകളില്‍ കയറിയ ശേഷം പിതാവ് കുട്ടികളെ പെരിയാറിലേക്ക് എറിയുകയായിരുന്നു.  ആദ്യം ഏകനാഥിനെയാണ് പുഴയിലേക്ക് ഇട്ടത്. ഈ സമയം പാലത്തില്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന കൃഷ്ണപ്രിയയെയും ഇയാള്‍ വെള്ളത്തിലേക്ക് എറിഞ്ഞു. പിന്നാലെ ഉല്ലാസും പുഴയിലേക്ക് ചാടി. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. പരിസരത്തുണ്ടായിരുന്ന ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നുപേരും മരിച്ചു. ഫയര്‍ഫോഴ്‌സും സ്‌കൂബാ ഡൈവിങ് വിദഗ്ധരുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ആദ്യം ഏകനാഥിനെയാണ് പുഴയിലേക്ക് ഇട്ടത്. ഈ സമയം പാലത്തില്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന കൃഷ്ണപ്രിയയെയും ഇയാള്‍ വെള്ളത്തിലേക്ക് എറിഞ്ഞു. പിന്നാലെ ഉല്ലാസും പുഴയിലേക്ക് ചാടി. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. പരിസരത്തുണ്ടായിരുന്ന ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നുപേരും മരിച്ചു. ഫയര്‍ഫോഴ്‌സും സ്‌കൂബാ ഡൈവിങ് വിദഗ്ധരുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല