അനിയത്തി കുട്ടിയുടെ ഒന്നാം പിറന്നാളിന് 800 വിത്തു പേനകൾ നൽകി ഒന്നാം ക്ലാസ്സുകാരൻ ശിവപാർവ്വൺ

  1. Home
  2. COVER STORY

അനിയത്തി കുട്ടിയുടെ ഒന്നാം പിറന്നാളിന് 800 വിത്തു പേനകൾ നൽകി ഒന്നാം ക്ലാസ്സുകാരൻ ശിവപാർവ്വൺ

അനിയത്തി കുട്ടിയുടെ ഒന്നാം പിറന്നാളിന് 800 വിത്തു പേനകൾ നൽകി ഒന്നാം ക്ലാസ്സുകാരൻ ശിവപാർവ്വൺ


കടമ്പഴിപ്പുറം : കടമ്പഴിപ്പുറം ഗവ: യു പി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും വിത്തു പേന നൽകിയാണ് ഒന്നാം ക്ലാസ്സുകാരൻ ശിവപാർവ്വൺ തൻ്റെ അനിയത്തി കുട്ടി ശ്രീപാർവ്വണയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് , വിത്തു പേനയുടെ വിതരണോദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സുന്ദർലാൽ ബഹുഗുണ " വൃക്ഷശ്രേഷ്ഠ " പുരസ്ക്കാര ജേതാവുകൂടിയായ രാജേഷ് അടക്കാപുത്തൂർ നിർവ്വഹിച്ചുഅനിയത്തി കുട്ടിയുടെ ഒന്നാം പിറന്നാളിന് 800 വിത്തു പേനകൾ നൽകി ഒന്നാം ക്ലാസ്സുകാരൻ ശിവപാർവ്വൺ   ,സാധാരണ പിറന്നാളാഘോഷങ്ങൾ കേക്കു മുറിക്കലും ,വെളിച്ചം ഊതികെടുത്തലിൽ നിന്നും തികച്ചും വിഭിന്നമായി വിത്തു പേന എന്ന ആശയത്തിലൂടെ സമൂഹത്തിനും ,പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും നല്ലൊരു സന്ദേശമാണ് നൽകുന്നതെന്നും ,ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരവും ,അനുകരണീയവുമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു . ഭിന്നശേഷിക്കാരായ വനിതാ സംരഭകർ കുണ്ടുവംപാടം സുനിത , പ്രിയ എന്നിവരിൽ നിന്നാണ് വിത്തു പേന സംഘടിപ്പിച്ചത് ,പരിസ്ഥിതി ബോധത്തിനുമപ്പുറം സാന്ത്വന സ്പർശനത്തിനു കൂടി ഈ വിത്തു പേനയിലൂടെ സന്ദേശ മെത്തിക്കാനാണ് രക്ഷിതാക്കളായ സനിൽകുമാറും സംഗീതയും ശ്രമിച്ചത് ചടങ്ങിൽ ഒന്നാം പിറന്നാളുകാരിയായ ശ്രീപാർവ്വണക്ക് ജൻമനക്ഷത്ര വൃക്ഷമായ പ്ലാശ് തൈ രാജേഷ് അടക്കാപുത്തൂർ സമ്മാനിച്ചു പഞ്ചായത്തംഗം അനീഷ് എം വി ,പ്രധാനാധ്യാപക ചുമതലയുള്ള കെ.എൻ കുട്ടി ,പി.ടി.എ പ്രസിഡൻ്റ് അബ്ദുൾ സുൽത്താൻ ,സി.സി നോജ് , എ രമണി തുടങ്ങിയവർ സംസാരിച്ചു