തൃക്കാക്കരയില്‍ കനത്ത പോളിംഗ് തുടരുന്നു. വോട്ടെടുപ്പ് തുടങ്ങി, മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനമാണ് പോളിംഗ്.

  1. Home
  2. COVER STORY

തൃക്കാക്കരയില്‍ കനത്ത പോളിംഗ് തുടരുന്നു. വോട്ടെടുപ്പ് തുടങ്ങി, മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനമാണ് പോളിംഗ്.

poling


കൊച്ചി> തൃക്കാക്കരയില്‍ കനത്ത പോളിംഗ് തുടരുന്നു. രാവിലെ ഏഴ് മുതല്‍ തുടരുന്ന ജനത്തിരക്ക് ബൂത്തുകളില്‍ ഇപ്പോഴും തുടരുകയാണ്. വോട്ടെടുപ്പ് തുടങ്ങി മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനമാണ് പോളിംഗ്. ആകെയുള്ള 239 പോളിംഗ് ബൂത്തുകളുടേയും 10 മണി വരെയുള്ള കണക്കാണിത്. വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ഥികള്‍ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നത് തുടരുകയാണ്

ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ജോ ജോസഫ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. പടമുകളിലെ തന്റെ ബൂത്തിലാണ് അദ്ദേഹവും ഭാര്യ ദയ പാസ്‌ക്കലും വോട്ട് രേഖപ്പെടുത്തിയത്. നൂറ് ശതമാനം ആത്മവിശ്വാസത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് ജോ ജോസഫ് പറഞ്ഞു.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പാലാരിവട്ടം പൈപ് പ്ലൈന്‍ ജംഗ്ഷനില്‍ ബൂത്ത് 50ലാണ് വോട്ടു രേഖപ്പെടുത്തിയത് .

രണ്ടുലക്ഷത്തോളം വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. മൂന്നു മുന്നണികളുടെ ഉള്‍പ്പെടെ എട്ട് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.