കോട്ടക്കൽ ശിവരാമന്റെ പേരിലുള്ള ഓർമ്മ പുരസ്‌കാരം കലാനിലയം ഗോപാലകൃഷ്ണന്.

  1. Home
  2. COVER STORY

കോട്ടക്കൽ ശിവരാമന്റെ പേരിലുള്ള ഓർമ്മ പുരസ്‌കാരം കലാനിലയം ഗോപാലകൃഷ്ണന്.

https://anugrahavision.com/cinema/The-first-Malayalam-movie-on-the-theme-of-dance-Santa-Cruz/cid7860324.htm


ചെർപ്പുളശ്ശേരി. കഥകളി നടൻ കോട്ടക്കൽ ശിവരാമന്റെ പേരിൽ കുഞ്ചു നായർ സ്മാരക ട്രസ്റ്റ്‌ ഏർപ്പെടുത്തിയ ഓർമ്മ പുരസ്‌കാരം കഥകളി നടൻ കലാനിലയം ഗോപാല കൃഷ്ണന് സമ്മാനിക്കും.22222 രൂപയും ആദരമുദ്രയും അടങ്ങുന്ന പുരസ്‌കാരം ജൂലൈ 19 ന് കാറൽമണ്ണ കുഞ്ചു നായർ ട്രസ്റ്റ്‌ ഹാളിൽ വച്ച് മട്ടന്നൂർ ശങ്കരൻകുട്ടി നൽകുമെന്ന് ട്രസ്റ്റ്‌ ഭാരവാഹികൾ ചെർപ്പുലശ്ശേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എൻ പീതാംബരൻ, കെ ബി രാജ് ആനന്ദ്, എം.വിനോദ് കൃഷ്ണൻ, രവീന്ദ്രൻ, എം ദാമോദരൻ തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു