കഥകളി നടൻ സദനം ഭാസിക്ക് 60, ആഘോഷം കൊഴുപ്പിക്കാൻ പ്രേക്ഷകർ

  1. Home
  2. COVER STORY

കഥകളി നടൻ സദനം ഭാസിക്ക് 60, ആഘോഷം കൊഴുപ്പിക്കാൻ പ്രേക്ഷകർ

ഭാസി


ചെർപ്പുളശ്ശേരി. കഥകളി നടൻ സദനം ഭാസിയുടെ ഷഷ്ടിപൂർത്തി ആഘോഷം 2023 ജനുവരി 7,8 തീയ്യതികളിൽ കാറൽമണ്ണ കുഞ്ചൂ നായർ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടു പകലും ഒരു രാത്രിയും നീണ്ടു നിൽക്കുന്ന പരിപാടികൾ കഥകളി ആസ്വാദകർക്കു നവരസങ്ങൾ വിരിയിക്കാനുള്ള മുഹൂർത്തങ്ങൾ സമ്മാനിക്കും. നിരവധി കാലമായി കഥകളി രംഗത്ത് തന്റെതായ സംഭാവനകൾ സമർപ്പിക്കാൻ ആയി എന്നതാണ് ഭാസിയെ മറ്റു കഥകളി നടന്മാരിൽ നിന്നുംവ്യത്യസ്‌തനാക്കുന്നത്.ഭാസി

കുട്ടിക്കാലം മുതൽ തന്നെ സദനം പോലുള്ള കളരികളിൽ നിന്നും സ്വയത്തമാക്കിയ ചിട്ടയാർന്ന അഭ്യസനം ഭാസിയെ പൂർണ്ണതയിൽ എത്തിയ കഥകളി നടനാക്കി. പച്ച വേഷങ്ങൾ തന്റെ കൈക്ക് ഭദ്രമാക്കിയ ഭാസി കത്തി വേഷങ്ങളിലും ശോഭിച്ചു. അറുപതിൽ എത്തുമ്പോളും കേരളത്തിൽ മാത്രമല്ല വിദേശത്തും ഭാസിയുടെ അരങ്ങുകൾ ധാരാളം ഉണ്ടായിട്ടുണ്ട്. വിപുലമായ ആഘോഷങ്ങൾ നടത്താനുള്ള ധന സമാഹരണം നാളെ മുതൽ തുടങ്ങുകയാണ്. മട്ടന്നൂർ, രാജ്‌ ആനന്ദ്, പീതാബരൻ തുടങ്ങി പ്രമുഖർ ചുക്കാൻ പിടിക്കുന്ന പരിപാടികൾ കലാകേരളത്തിന് മികച്ച ദൃശ്യാനുഭവം ഒരുക്കും