കേരള നവമാധ്യമ യൂണിയന്‍ : കെ.പി.രാജേന്ദ്രനും മീനാങ്കല്‍ കുമാറും സാരഥികള്‍

  1. Home
  2. COVER STORY

കേരള നവമാധ്യമ യൂണിയന്‍ : കെ.പി.രാജേന്ദ്രനും മീനാങ്കല്‍ കുമാറും സാരഥികള്‍

കേരള നവമാധ്യമ യൂണിയന്‍ : കെ.പി.രാജേന്ദ്രനും മീനാങ്കല്‍ കുമാറും സാരഥികള്‍


തിരുവനന്തപുരം. മൂന്ന് പതിറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന പി.മുരളീമോഹനാണ് നവമാധ്യമ യൂണിയന്റെ വര്‍ക്കിങ് പ്രസിഡന്റ് .


നവമാധ്യമലോകത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്കും ട്രേഡ് യൂണിയന്‍ . കേരള നവമാധ്യമ യൂണിയന്‍ ( Kerala NewMedia Union ) എന്നാണ് സംഘടനയുടെ പേര് . എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിലാണ് രാജ്യത്ത് ആദ്യമായി സാമൂഹിക - നവമാധ്യമങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്നവരുടെ ക്ഷേമത്തിനും തൊഴില്‍ സംരക്ഷണത്തിനുമായി യൂണിയന്‍ രൂപീകരിച്ചത് .
.
സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവും എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.പി രാജേന്ദ്രനാണ് കേരള നവമാധ്യമ യൂണിയന്റെ മുഖ്യരക്ഷാധികാരി . സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് മീനാങ്കല്‍ കുമാര്‍ , സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമാണ് . 

രണ്ട് പതിറ്റാണ്ടുകാലത്തെ അച്ചടിമാധ്യമ രംഗത്തെയും കേബില്‍ ടിവിയിലെയും പ്രവര്‍ത്തന പരിചയവുമായി , പത്ത് വര്‍ഷത്തിനു മുമ്പ് പാലക്കാട് ജില്ലയിലെ ആദ്യ സ്വതന്ത്ര ന്യൂസ് പോര്‍ട്ടല്‍ അനുഗ്രഹാവിഷന്‍ ഡോട്ട് കോമിന്റെ സ്ഥാപക എഡിറ്ററായ പി.മുരളീമോഹനാണ് കേരള നവമാധ്യമ യൂണിയന്റെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് .

നവമാധ്യമ പ്രവര്‍ത്തകനും സിനിമ പി.ആര്‍.ഒയുമായ എ.എസ് പ്രകാശിനെ കേരള നവമാധ്യമ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു . എ.ഐ.ടി.യു.സിയുടെ സിനിമ യൂണിയനായ സിഫയുടെ സംസ്ഥാന വൈസ് പ്രസിഡന്റും എ.ഐ.ടി.യു,സി കാട്ടാക്കട മണ്ഡലം ജോ.സെക്രട്ടറിയും സി.പിഐ ഊരൂട്ടമ്പലം ബ്രാഞ്ച് സെക്രട്ടറിയുമാണ് എ.എസ് പ്രകാശ് . 

ഡിജിറ്റല്‍ ന്യൂസ് മീഡിയ പ്രവര്‍ത്തകര്‍ , സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ , വ്ളോഗേഴ്സ് , അവതാരകര്‍ , ഡിജിറ്റല്‍ പരസ്യ  പ്രചാരകര്‍ , സോഷ്യല്‍ മീഡിയ മാനേജര്‍മാര്‍  എന്നിവര്‍ നവമാധ്യമ യുഗത്തിലെ ഒഴിവാക്കാനാകാത്ത കണ്ണികളാണ് . ഈ തൊഴിലിടത്തില്‍ നിരവധി മലയാളികള്‍ അസംഘടിതരായി ജോലി ചെയ്യുന്നു . ഇവരുടെ അവകാശ സംരക്ഷണത്തിന് കേരളത്തില്‍ ആദ്യമായാണ് , ദേശീയ തലത്തിലുള്ള ട്രേഡ് യൂണിയന്‍ ഫെഡറേഷന്റെ കീഴില്‍ നവമാധ്യമ യൂണിയന്‍ രൂപീകരിയ്ക്കുന്നത് . നവമാധ്യമ കാലത്തെ യൂണിയന്‍ രൂപീകരണത്തിനു നേതൃത്വം നല്‍കുന്നത്  എ.ഐ.ടി.യു.സി യുടെ കേരള ഘടകമാണ് . ചെറിയ തുക അംഗത്വ ഫീസായി വാങ്ങി , രാഷ്ടീയത്തിന് അതീതമായി നവമാധ്യമ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന എല്ലാപേരെയും ഒരു കുടക്കീഴില്‍ അണിനിരത്താനാണ് എ.ഐ.ടി.യു.സി ലക്ഷ്യമിടുന്നത്.

എ.ഐ.ടി.യു.സി യുടെ , നവമാധ്യമ തൊഴില്‍ മേഖലയിലേയ്ക്കുള്ള ചുവടുവയ്പു പൊതുസമൂഹത്തിനും പ്രതീക്ഷ നല്‍കുന്നു . നൂതന സാങ്കേതിക വിദ്യകളുടെയും സമൂഹ മാധ്യമങ്ങളുടെയും നല്ലവശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ജനങ്ങളെ ബോധവല്‍ക്കരിയ്ക്കുന്നതിന്  എ.ഐ.ടി.യു.സിയുടെ നവമാധ്യമ ഇടപെടലുകള്‍ കരുത്ത് പകരും .

കേരളത്തിന്റെ ട്രേഡ് യൂണിയന്‍ ചരിത്രത്തിലിടം പിടിയ്ക്കാന്‍ കഴിയുന്ന കേരള നവമാധ്യമ യൂണിയന്‍ ( കേരള ന്യൂമീഡിയ യൂണിയന്‍ ) സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ :

മുഖ്യരക്ഷാധികാരി : കെ.പി.രാജേന്ദ്രന്‍  , സംസ്ഥാന പ്രസിഡന്റ്  : മീനാങ്കല്‍ കുമാര്‍  , വൈസ് പ്രസിഡന്റ്  : ഡി.രതികുമാര്‍    , വര്‍ക്കിങ് പ്രസിഡന്റ്  : പി.മുരളീമോഹന്‍ പാലക്കാട്  , എ.എസ് പ്രകാശ് ( ജനറല്‍ സെക്രട്ടറി ) , സെക്രട്ടറിമാര്‍ : അജയന്‍ പാലക്കടവ് , അനില്‍കുമാര്‍ , വിഷ്ണൂബുദ്ധന്‍ , ട്രഷറര്‍ : സുനില്‍ ഗംഗ .  മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ പൂര്‍ത്തിയായ ശേഷം പുതുവര്‍ഷത്തില്‍ സംസ്ഥാന -ജില്ലാ കമ്മിറ്റികള്‍ വിപുലീകരിയ്ക്കാന്‍ തിരുവന്തപുരത്ത് നടന്ന കേരള നവമാധ്യമ യൂണിയന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.