കുമാരൻ.. നഷ്ടമായത് ചെർപ്പുളശ്ശേരിയുടെ സാംസ്‌കാരിക രംഗത്തെ പ്രധാനിയെ...

  1. Home
  2. COVER STORY

കുമാരൻ.. നഷ്ടമായത് ചെർപ്പുളശ്ശേരിയുടെ സാംസ്‌കാരിക രംഗത്തെ പ്രധാനിയെ...

കുമാരൻ.. നഷ്ടമായത് ചെർപ്പുളശ്ശേരിയുടെ സാംസ്‌കാരിക രംഗത്തെ പ്രധാനിയെ...


ചെർപ്പുലളശ്ശേരി 
പുത്തനാൽ കാവിന് സമീപത്തെ കുമാരേട്ടന്റെ വീട്ടിലേക്ക് എത്തുന്ന ഓരോ വ്യക്തിക്കും അദ്ദേഹത്തെ കുറിച്ചു ഓർത്തെടുക്കാൻ ഏറെയുണ്ട്. പുത്തനാൽക്കൽ ക്ഷേത്രം ഇന്ന് ഈ നിലയിൽ എത്തിയത് കുമാരൻ നേതൃത്വം നൽകിയ കമ്മിറ്റി വന്നശേഷം ആയിരുന്നു. നവരാത്രി മണ്ഡപം ഉണരുന്ന ദിവസം തന്നെ അദ്ദേഹത്തിന്റെ വിയോഗം ഏവർക്കും പ്രയാസം ഉണ്ടാക്കും. കേരളത്തിൽ ഏറ്റവും പ്രമുഖർ പങ്കെടുക്കുന്ന സംഗീതോത്സവം എന്ന കീർത്തി പുത്തനാൽക്കൽ സംഗീതോത്സവത്തിനു നേടി കൊടുത്തത് കുമാരന്റെ സംഘാടന മികവായിരുന്നു.
അതു പോലെ കാളവേല ഇത്രയും മനോഹര മാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്‌
കെ എസ് ഇ ബി ജീവനക്കാരൻ ആയിരുന്ന കുമാരൻ ദീർഘകാലമായി അസുഖം ബാധിച്ചു കിടപ്പിലായിരുന്നു.
ഏതായാലും അദ്ദേഹം ചെയ്ത സേവനങ്ങൾ ചെർപ്പുളശ്ശേരി എന്നും ഓർക്കും എന്നതിൽ തർക്കമില്ല