സപ്തതിയുടെ നിറവിൽ മാരായമംഗലം പറമ്പത്ത് രാമൻകുട്ടി.

ചെർപ്പുളശ്ശേരി.അര നൂറ്റാണ്ട് കാലത്തിലധികമായി മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിന്റെ പ്രസിഡണ്ടും സെക്രട്ടറിയുമായി വിവിധ ചുമതലകളിൽ ഭരണ സമിതിയിൽ അംഗമായി ക്ഷേത്രം പരിപാലനം ജീവിതവൃതമായി കരുതുന്ന റിട്ട. എ എസ്.ഐ. മാരായമംഗലം പറമ്പത്ത് രാമൻകുട്ടി നായരുടെ സപ്തതി ആഘോഷം ബന്ധുക്കളും നാട്ടുകാരും സമുചിതമായി നടത്തി. ഔദ്യോഗിക ജീവിതത്തിലും ആത്മീയ ജീവിതത്തിലും ധർമ്മത്തിന്റെയും സത്യത്തിന്റെയും പക്ഷത്ത് നിന്ന് സമൂഹ സേവനത്തിന് മാരായമംഗലത്ത്കാർക്ക് മാതൃകയാണ് പി രാമൻകുട്ടി. വേങ്ങനാട്ട് ക്ഷേത്രത്തിന്റെ പുരോഗതിയിൽ നിസ്തുലമായ പങ്കു വഹിച്ചു. ദൈന്യം ദിന ക്ഷേത്ര കാര്യങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിൽ വിഷമമനുഭവിച്ചിരുന്ന കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്തരായ ആത്മീയാചര്യൻമാരെ വിളിച്ച് ആണ്ടിലൊരിക്കൽ ക്ഷേത്രത്തിൽ നടത്തിവരുന്ന ഭാഗവത സപ്താഹം വഴി ക്ഷേത്രാവശ്യങ്ങൾക്കുള്ള ധനസമാഹരണം നടത്താൻ സാധിക്കുന്നത് പി രാമൻ കുട്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ്.
കാര്യമായി ആരേയും സമീപിക്കാതെ തന്നെ ക്ഷേത്രത്തിലെ ഓരോ ചടങ്ങുകൾക്കും ഭക്ത ജനങ്ങൾ എത്തുന്നതു തന്നെ രാമൻകുട്ടിയുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളുടെ ഫലമാണ്. മാരായമംഗലം വേങ്ങനാട്ട് അമ്പലമെന്ന് വെച്ചാൽ തന്നെ പി രാമൻ കുട്ടിയുടെ സാന്നിദ്ധ്യമാണ്. ഏത് തിരക്കിലും ക്ഷേത്ര കാര്യങ്ങളിൽ കാണിക്കുന്ന ആത്മാർത്ഥതയും അർപ്പണ മനോഭാവവും ആരിലും മതിപ്പുളവാക്കുന്നതാണ്
യശശരീരരായ പറമ്പത്ത് അമ്മുണ്ണി അമ്മയുടെയും പറപ്പൂർ കളത്തിൽ കൃഷ്ണൻ നായരുടെയും മകനായ പി.രാമൻ കുട്ടി ദീർഘകാലം പോലീസ് സേനയിലായിരുന്നു. എ എസ്. ഐ ആയാണ് വിരമിച്ചത്. പുഷ്പയാണ്
സഹധർമ്മിണി.മുണ്ടൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ബിനു മകളും എൻജിനീയറായ രാഹുൽ മകനുമാണ്.
രാജേഷ് , ആശ എന്നിവരാണ് മരുമക്കൾ