ചെർപ്പുളശ്ശേരി സർക്കാർ സ്കൂളിൽ നിർമ്മിച്ച ചിത്ര മതിൽ ഇന്ന് മന്ത്രി എം ബി രാജേഷ് നാടിനു സമർപ്പിക്കും

ചെർപ്പുളശ്ശേരി. നാലു വർഷമായി പണി പൂർത്തീകരിച്ചിട്ടും ഉദ്ഘാടനം നടക്കാതെ പോയ ചെർപ്പുളശ്ശേരി ഹൈസ്കൂൾ മൈതാനിയുടെ ഓരത്തെ 7000 ചതുരശ്ര അടി വ്യാസമുള്ളതും വള്ളുവനാടൻ ചരിത്രവും 250 ഭാഷകളിൽ സമാധാനം (Peace )എന്ന് ആലേഖനം ചെയ്തതുമായ ചരിത്ര രചനാ മതിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഇന്ന് വൈകീട്ട് നാടിനു സമർപ്പിക്കും. പി മമ്മിക്കുട്ടി എം എൽ എ അധ്യക്ഷത വഹിക്കും. ബനാറസ് ഹിന്ദു സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസറും നാട്ടുകാരനുമായ സുരേഷ് കെ നായരും അദ്ദേഹത്തിന്റെ 20 ശിഷ്യരും ഒരു മാസം കൊണ്ടാണ് ഈ ചിത്ര മതിൽ നിർമ്മിച്ചത്. പ്രവാസി പി വി ഷഹീൻ, അന്തരിച്ച പി വി ഹംസ എന്നിവരുടെ പരിശ്രമം എടുത്തു പറയേണ്ടതാണ്.20 ലക്ഷം രൂപ നാട്ടുകാരിൽ നിന്നും സംഭാവനയായി ലഭിച്ചു. സ്പേസ് പദ്ധതി പ്രകാരം അന്നത്തെ പ്രിൻസിപ്പൽ നന്ദകുമാർ, ജോസ് എന്നിവർ നടത്തിയ പരിശ്രമം മതിൽ പൂർണതയിൽ എത്തിക്കാൻ സഹായമായി.
സ്കൂളിനെ അന്താരാഷ്ട്ര നിലയിൽ ഉയർത്താൻ മുൻ എം എൽ എ പി കെ ശശി പ്രയത്നിക്കുകയും നിരവധി കെട്ടിടങ്ങളും സൗകര്യങ്ങളും സ്കൂളിൽ കൊണ്ടുവരികയും ചെയ്തു. എന്നാൽ ഇന്ന് സ്പേസ് പദ്ധതി നിർജ്ജീവമായ സ്ഥിതിയിലാണ്.
ഉദ്ഘാടനം വൈകിയത് മതിലിന്റെ പെയിന്റ് വരെ നഷ്ടപ്പെടാൻ കാരണമായി. വിഷയം വിവാദമായത്തോടെ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ശീലസ്ഥാപനം നിർവഹിക്കുന്ന ദിവസം മതിലും ഉദ്ഘാടനം ചെയ്യാൻ തീരുമാനിക്കയായിരുന്നു. ലോക ശ്രദ്ധ പിടിച്ചു പറ്റിയ മതിൽ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നഗരസഭക്കാണ്. ഇപ്പോൾ തന്നെ ധാരാളം പേർ ഈ മതിൽ കാണാൻ എത്തുന്നുണ്ട്. കൈവരി സ്ഥാപിച്ചു സംരക്ഷിക്കാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ ഈ ചരിത്ര മതിലും വിസ്‌മൃതിയിലേക്ക് പോകാൻ അധികനാൾ വേണ്ടി വരില്ല.