84 ആം പിറന്നാൾ ദിനത്തിൽ ലക്കിടിയിൽ ലൈബ്രെറിയൻ കൃഷ്ണൻ കുട്ടിയെ ആദരിച്ചു

ലക്കിടി. അഞ്ചര പതിറ്റോളം കുഞ്ചൻ സ്മാരക വായനശാലയുടെ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച ലൈബ്രറിയൻ കൃഷ്ണൻകുട്ടിയുടെ പിറന്നാൾ ദിനത്തിൽ കുഞ്ചൻ തീയ്യറ്റേഴ്സും , റിക്രിയേഷൻ ക്ലബും, മുൻ കലാസമിതി പ്രവർത്തകരും ചേർന്ന് ആദരിച്ചു. മുൻ.എം.പി എസ്.ശിവരാമൻ പൊന്നാടയണിയിപ്പിച്ചു. കുഞ്ചൻ സ്മാരക വായനശാല ഭരണസമിതി അംഗവും തുള്ളൽ കലാകാരനും മുൻ കലാസമിതി സെക്രട്ടറിയുമായ എം.രാജേഷ്, റിക്രിയേഷൻ ക്ലബ് കൺവീനർ ഫൈസൽ, കുഞ്ചൻ തീയ്യറ്റേഴ്സ് ഭാരവാഹികളായ റസാക്ക്, ശ്രീകുമാർ എന്നിവർ അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസകൾ നേർന്നു.