പ്ലാസ്റ്റിക്ക് വിമുക്ത ശബരിമലക്കായി "ശുദ്ധിസേവ " യാത്രയുമായി പുണ്യം പൂങ്കാവനം സംഘം

  1. Home
  2. COVER STORY

പ്ലാസ്റ്റിക്ക് വിമുക്ത ശബരിമലക്കായി "ശുദ്ധിസേവ " യാത്രയുമായി പുണ്യം പൂങ്കാവനം സംഘം

പ്ലാസ്റ്റിക്ക് വിമുക്ത ശബരിമലക്കായി "ശുദ്ധിസേവ " യാത്രയുമായി പുണ്യം പൂങ്കാവനം സംഘം


ചെർപ്പുളശ്ശേരി : കലിയുഗ വരദനും കാനനവാസനുമായ ശ്രീ ധർമ്മശാസ്താവിൻ്റെ പാവനമായ ശബരിമലയെ പൂങ്കാവനമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെi G P പി വിജയൻips തുടക്കം കുറിച്ച പുണ്യം പൂങ്കാവനത്തിൻ്റെ പാലക്കാട് ജില്ലയിലെ പ്രവർത്തകർ പ്ലാസ്റ്റിക്ക് മാലിന്യ മുക്ത ശബരിമല എന്ന സന്ദേശം പൊതു സമൂഹത്തിലും ഭക്തരിലും എത്തിക്കുക എന്ന കർമ്മ പദ്ധതിയുടെ ഭാഗമായി ശബരി ഗ്രൂപ്പ് ചെയർമാൻ പി.ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ 61 അംഗ സ്വാമിമാർ ചെർപ്പുളശ്ശേരി അയപ്പൻകാവിൽ നിന്ന് പ്ലാസ്റ്റിക്ക് മുക്ത ഇരുമുടിക്കെട്ടുമായി "ശുദ്ധിസേവ " യാത്രക്ക് തുടക്കം കുറിച്ചു.പ്ലാസ്റ്റിക്ക് വിമുക്ത ശബരിമലക്കായി ,ശബരിമലയിലെത്തി ദർശനത്തിനു ശേഷം മൂന്നു മണിക്കൂർ നേരം ശബരിമലയും ,പരിസരവും വൃത്തിയാക്കുകയും , സ്വാമിമാർക്ക് ബോധവൽക്കരണം നടത്തുകയുമാണ് ഈ യാത്രയുടെ പ്രധാന ഉദ്ദേശമെന്ന് ശ്രീകുമാർ പറഞ്ഞു പരിസ്ഥിതി പ്രവർത്തകനും പുണ്യം പൂങ്കാവനം പാലക്കാട് ജില്ല പ്രതിനിധിയുമായ രാജേഷ് അടക്കാ പുത്തൂർ ശുദ്ധി സേവ യാത്രയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു ,Rajesh ജില്ലയിൽ വ്യത്യസ്തമായ ആശയങ്ങളുമായി നിരവധി പ്രായോഗിക കർമ്മ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട് iGP പി.വിജയൻ ips ൻ്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശബരിമല യാത്രയിൽ പൂർണ്ണമായും പ്ലാസ്റ്റിക്ക് നിർബന്ധമായും ഒഴിവാക്കാനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട് ചടങ്ങിന് ക്ഷേത്രം ഭാരവാഹികൾ , പുണ്യം പൂങ്കാവനം പ്രവർത്തകർ ,ഭക്തജനങ്ങൾ നേതൃത്വം നൽകി