ശിവദാസമേനോൻ വള്ളുവനാടിന്റെ പ്രിയപ്പെട്ട സഖാവ്...

  1. Home
  2. COVER STORY

ശിവദാസമേനോൻ വള്ളുവനാടിന്റെ പ്രിയപ്പെട്ട സഖാവ്...

ശിവദാസമേനോൻ


ചെർപ്പുളശ്ശേരി. പാലക്കാടിന്റെ പ്രത്യേകിച്ച് വള്ളുവനാടിന്റ പ്രിയ സഖാവ് ശിവദാസമേനോൻ യാത്രയായി. മണ്ണാർക്കാട് കെ ടി എം സ്കൂളിൽ അധ്യാപകനായ ശിവദാസമേനോൻ പിന്നീട് എം എൽ എ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇ കെ നായനാർ മന്ത്രി സഭയിൽ അംഗമായി പ്രവർത്തിച്ച അദ്ദേഹം ധന മന്ത്രി ആയിരിക്കെ നിരവധി പദ്ധതികൾ കേരളത്തിൽ കൊണ്ടുവന്നു. ഐഡഡ്‌ സ്കൂൾ അധ്യാപകർക്കു നല്ല വേതനം സർക്കാരിൽ നിന്നും ലഭിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്.

സി പി ഐ എം കെട്ടിപ്പടുക്കുന്നതിൽ പാലക്കാട്‌ ജില്ലയിൽ അദ്ദേഹം നടത്തിയ ശ്രമങ്ങൾ പിന്നീട് ചെങ്കോട്ടയായി മാറ്റാൻ പാലക്കാടിനെ സഹായിച്ചത് ശിവദാസമേനോൻ പാർട്ടി ജില്ലാ സിക്രട്ടറി ആയിരിക്കെയാണ്.