ചെർപ്പുളശ്ശേരി ഹൈസ്കൂളിൽ പൂർവ്വ അധ്യാപക, വിദ്യാർത്ഥി സംഗമം വേറിട്ട അനുഭവമായി

ചെർപ്പുളശ്ശേരി. മാന്തോപ്പിൽ അവർ വീണ്ടും കണ്ടു മുട്ടിയപ്പോൾ പലരുടെയും മുഖത്തു സന്തോഷത്തിന്റെ പുതു പുലരികൾ വിരിഞ്ഞു. എന്നോ കാലത്തു കണ്ടു മറന്ന മുഖങ്ങൾ കാലത്തിന്റെ മാറ്റങ്ങൾ വരുത്തിയത് പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഓർത്തെടുത്തപ്പോൾ പഴയ കുട്ടിക്കാലത്തെ മധുരമാർന്ന ഓർമ്മകൾ പിന്നെ കെട്ടിപ്പിടിച്ചും, പൊട്ടിച്ചിരിച്ചും അവരുടെ വികാര പ്രകടനം കണ്ണിൽ അറിയാതെ പൊടിഞ്ഞ കണ്ണുനീർ.
രാവിലെ മുതൽ നൂറു കണക്കിന് പേരാണ് സ്കൂളിൽ എത്തിയത്.100 വർഷം പിന്നിട്ട സ്കൂൾ ഇന്ന് ആധുനിക സൗകര്യങ്ങളിൽ ആറാടി നിൽക്കുന്നു. ശദാബ്‌ദി നിറവിലെ പൂർവ്വ അധ്യാപക, വിദ്യാർത്ഥി സംഗമം ഏവർക്കും അനുഭൂതി പടർത്തി എന്നതിൽ തർക്കമില്ല