ആണും പെണ്ണും ഒരുമിച്ചിരുന്നതിന് നാട്ടുകാര്‍ ഇരിപ്പിടം വെട്ടിപ്പൊളിച്ചു; സദാചാരക്കാര്‍ക്ക് തകർപ്പൻ മറുപടിയുമായി സി.ഇ.ടി വിദ്യാര്‍ത്ഥികള്‍ രംഗത്ത്

  1. Home
  2. COVER STORY

ആണും പെണ്ണും ഒരുമിച്ചിരുന്നതിന് നാട്ടുകാര്‍ ഇരിപ്പിടം വെട്ടിപ്പൊളിച്ചു; സദാചാരക്കാര്‍ക്ക് തകർപ്പൻ മറുപടിയുമായി സി.ഇ.ടി വിദ്യാര്‍ത്ഥികള്‍ രംഗത്ത്

Students


തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്നത് കൊണ്ട് നാട്ടുകാര്‍ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കി പുനർനിർമാണം ചെയ്തു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി.ഇ.ടി )സമീപമാണ് സംഭവം. പക്ഷെ നാട്ടുകാരുടെ സദാചാര പ്രവര്‍ത്തികള്‍ക്ക് മാസ് മറുപടിയുമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയത്
ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയില്‍ ഇരിക്കാമല്ലോ എന്നായിരുന്നു ഇതിനോടുള്ള വിദ്യാര്‍ത്ഥികളുടെ പ്രതികരണം. സദാചാരവാദികളായ നാട്ടുകാര്‍ തകര്‍ത്ത ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരിക്കുന്ന ചിത്രവും വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 
ഇ പോസ്റ്റ് നിലവിൽ വൈറൽ ആയിരിക്കുകയാണ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ആസനത്തില്‍ ആപ്പടിക്കും ദാ ദിതു പോലെ.. എന്നു തുടങ്ങി നിരവധി പേരാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്.