പ്രിയതമന്റെ ഓർമ്മകളുമായി* *വിദ്യാലയ പടി മുറ്റത്ത് അവർ വീണ്ടും എത്തി*.

അടക്കാപുത്തൂർ. പഠിച്ച് വളർന്ന് വലിയ എഞ്ചിനീയറായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുമ്പോഴും തന്നെ താനാക്കി മാറ്റിയ വിദ്യാലയത്തേക്കറിച്ചുളള ഓർമ്മകൾ തന്റെ പ്രിയതമയോട് എത്രതന്നെ പങ്കു വെച്ചാലും
എ കെ. നാരായണൻ നമ്പൂതിരി ക്ക് മതിവന്നിരുന്നില്ല. പിന്നീട് ജീവിത യാത്രയിൽ വിട പറഞ്ഞ് പോയപ്പോൾ തന്റെ പ്രിയനിലൂടെ കേട്ടറിഞ്ഞ ഹൈസ്ക്കൂൾ നേരിട്ട് കാണാനും അവിടെയുളള വിദ്യാർത്ഥികളുമായി സംസാരിക്കാനും അവിടെത്തെ അധ്യയന രീതി നേരിൽ കാണാനും സാവിത്രി നാരായണൻ അടയ്ക്കാപുത്തൂർ ഹൈസ്ക്കൂളിലെത്തി.
അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി. സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യകാല എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർത്ഥിയായിരുന്ന കുന്നത്ത് മനയിൽ എ.കെ നാരായണൻ നമ്പൂതിരിയുടെ പത്നിയും ഇന്ത്യോനേഷ്യ അടക്കം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അധ്യാപികയായും പ്രിൻസിപ്പൽ ആയും സേവനമനുഷ്ടിച്ച് മകന്റെ കൂടെ ഗോവയിൽ വിശ്രമ ജീവിതം നയിക്കുമ്പോഴാണ് നാട്ടിൽ വന്ന് പ്രിയതമൻ പഠിച്ച വിദ്യാലയം കാണുന്നതിനായി അവർ വീണ്ടും എത്തിയത്.
കഴിഞ്ഞ രണ്ട് വർഷം മുന്നേയും അവർ
വിദ്യാലയം സന്ദർശിക്കാൻ എത്തിയിരുന്നു.
ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ അവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
വിവിധ മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
നാടിന്റെ നന്മക്കായി പ്രവർത്തിക്കാനും നല്ല പൗരൻമാരായി ജീവിക്കാനും അവർ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. കഠിന പരിശ്രമം ഏതു ലക്ഷ്യവും കൈവരിക്കാൻ സഹായിക്കുമെന്നും രക്ഷിതാക്കളേയും മുതിർന്നവരേയും ഗുരുക്കൻമാരേയും ആദരിക്കാനും ബഹുമാനിക്കാനും സഹജീവികളെ സ്നേഹിക്കാനും തയ്യാറാവണമെന്നും അവർ വിദ്യാർത്ഥികൾക്ക് നൽകിയ മോട്ടിവേഷൻ ക്ലാസിൽ സൂചിപ്പിച്ചു.
എത്ര ഉന്നതിയിലെത്തിയാലും പഠിച്ച വിദ്യാലയത്തേയും അധ്യാപകരേയും വിസ്മരിക്കരുതെന്നും നമ്മുടെ സംസ്കാരവും പാരമ്പര്യവും കൈവിടരുതെന്നും അവർ ഉപദേശിച്ചു.
വിദ്യാലയവും പരിസരവും അധ്യാപന രീതിയും ചോദിച്ചറിഞ്ഞ് വിദ്യാർത്ഥികൾക്ക് മധുരം നൽകുകയും ചെയ്താണ് അവർ മടങ്ങിയത്.
പ്രധാനാധ്യാപിക കെ. ഹരിപ്രഭ, ഡോ.കെ അജിത്, എം.പി. അനിൽകുമാർ, എം.ആർ മൃദുല സ്കൂൾ ലീഡർ ടി. അസിൻ, ഡെപ്യൂട്ടി ലീഡർ ആര്യ എന്നിവർ സംസാരിച്ചു.