വികാസ് ഗ്രൂപ്പ്‌ ലക്ഷ്യമിടുന്നത് പുത്തൻ സാമ്പത്തിക സംസ്കാരം. എ പ്രദീപ് മേനോൻ

  1. Home
  2. COVER STORY

വികാസ് ഗ്രൂപ്പ്‌ ലക്ഷ്യമിടുന്നത് പുത്തൻ സാമ്പത്തിക സംസ്കാരം. എ പ്രദീപ് മേനോൻ

വികാസ് ഗ്രൂപ്പ്‌ ലക്ഷ്യമിടുന്നത് പുത്തൻ സാമ്പത്തിക സംസ്കാരം. എ പ്രദീപ് മേനോൻ


കൊച്ചി. 35 വർഷത്തെ സവിശേഷ സേവന പാരമ്പര്യമുള്ള  വികാസ് ഗ്രൂപ്പ്‌ ലക്ഷ്യമിടുന്നത് ഒരു പുത്തൻ സാമ്പത്തിക സംസ്കാരമാണെന്ന് വികാസ് ഗ്രൂപ്പ്‌ മാനേജിങ്ങ് ഡയരക്ടർ എ പ്രദീപ് മേനോൻ അനുഗ്രഹ വിഷനോട് പറഞ്ഞു.

നിലവിൽ പാലക്കാടും ,തൃശ്ശൂരും ശാഖകൾ ഉള്ള വികാസ് , വരും വർഷങ്ങളിൽ കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ധനകാര്യ സ്ഥാപനമായി മാറുന്നതിനുള്ള ചെറിയ തുടക്കം കുറിക്കുകയാണെന്നും ,എന്നും ജനങ്ങളുടെ ഏറ്റവും അടുത്ത സാമ്പത്തിക സുഹൃത്തായി നിലകൊള്ളാനാണ് ഉദ്ദേശമെന്നും പ്രദീപ്‌ മേനോൻ വിശദീകരിച്ചു.
സ്ത്രീ ശാക്തീകരണത്തിനും, സാമ്പത്തികമായി പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അഭിവൃദ്ധിക്കുമായി എന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗോൾഡ് ലോൺ, ബിസിനസ് ലോൺ, ഗോൾഡ് ബിസിനസ് ലോൺ , പേർസണൽ ലോൺ , വെഹിക്കിൾ ലോൺ, ഫോർഎക്സ് , പ്രോഡക്റ്റ് ലോൺ , ഡിബഞ്ചറുകൾ  എന്നിവയാണ് വികാസ് ജനങ്ങൾക്ക് കൊടുക്കുന്ന സേവനങ്ങൾ .ഏറ്റവും വേഗത്തിലും എളുപ്പത്തിലും നടക്കുന്ന വായ്‌പ്പാ പ്രക്രിയകൾ ആയതു കൊണ്ടും , മികച്ച പലിശ നിരക്ക് കൊടുക്കുന്നത് കൊണ്ടും, മികച്ച ഉപഭോക്‌തൃ സേവനം ഉറപ്പു വരുത്തുന്നത് കൊണ്ടും  അനുദിനം ഉപഭോക്താക്കൾ വർദ്ധിച്ചു  വരുന്നതായും അതു കൊണ്ടു തന്നെ നിരവധി ബ്രാഞ്ചുകൾ സ്ഥാപിച്ചു കൊണ്ട് പരമാവധി ജനങ്ങൾക്കു ഉപകാരപ്രദമാകും വിധം പ്രവർത്തിക്കാനാണ് ഉദ്ദേശമെന്നും പ്രദീപ് മേനോൻ കൂട്ടി ചേർത്തു. ചെർപ്പുളശ്ശേരി 
ഹെഡ് ഓഫീസിൽ സ്ഥാപിക്കുന്ന വിഡിയോ വാൾ നാളെ വൈകീട്ട് നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ നാടിനു സമർപ്പിക്കും.