ചെർപ്പുളശ്ശേരി ഹൈസ്കൂൾ നിർമ്മിച്ച സമാധാന മതിൽ ഇനിയും ഉദ്ഘാടനം നടത്താൻ പ്രയാസമെന്ത്?

  1. Home
  2. COVER STORY

ചെർപ്പുളശ്ശേരി ഹൈസ്കൂൾ നിർമ്മിച്ച സമാധാന മതിൽ ഇനിയും ഉദ്ഘാടനം നടത്താൻ പ്രയാസമെന്ത്?

സമാധാനം


ചെർപ്പുളശ്ശേരി. ലോകം മുഴുവൻ അറിയുകയും സമാധാനം എന്നത് ലോകത്തെ എല്ലാ ഭാഷകളിലും ആലേഖനം ചെയ്യുകയും 7000 അടി സ്ഥലം മതിൽ പൂർണ്ണമായും ചിത്രം വരച്ചു 20 ലക്ഷം രൂപ ചിലവാക്കി ബാനറസ് ഹിന്ദു സർവ്വ കലാശാല അസിസ്റ്റന്റ് പ്രൊഫസ്സറും ചെർപ്പുളശ്ശേരി സ്വദേശിയുമായ സുരേഷ് കെ നായരും, സംഘവും വരച്ച മതിൽ ഇനിയും ഉദ്ഘാടനം നടത്താൻ പ്രയാസമെന്ത് എന്ന ചോദ്യത്തിന് അധികാരികൾ മറുപടി പറയണം.

സമാധാനം

ലോക പ്രശസ്തരായ നിരവധി കലാകാരന്മാർ ഈ മതിൽ കാണാൻ എത്തിയിരുന്നു. കൂടാതെ പതിനായിരങ്ങൾ നാട്ടിൽ നിന്നും ഇത് കാണാനെത്തി. സ്‌പേസ് പദ്ധതിയുടെ ഭാഗമായി നാട്ടിൽ നിന്നും പിരിവ് എടുത്താണ് ഈ മതിൽ 7000 അടിയിൽ ചിത്രം എഴുതി പഠിപ്പിച്ചത്

സമാധാനം

അന്നത്തെ നഗരസഭ ഭരണ കർത്താക്കളും എം എൽ എ യും ഇതിന്റെ ഉദ്ഘാടനം നടത്താൻ ഒന്നും ചെയ്തില്ല.100 വർഷം പൂർത്തിയായി ആഘോഷം നടക്കുമ്പോഴും മതിൽ ഉദ്ഘാടനം അജണ്ടയിലില്ല. ചിത്രം വരച്ച സുരേഷ് കെ നായർക്കു ഇതിനു ശേഷം വരച്ച വർക്കുകൾക്ക് കേരളത്തിനു പുറത്തു അംഗീകാരങ്ങൾ കിട്ടുമ്പോളും നമ്മൾ അദ്ദേഹത്തെ മറക്കുകയാണ്.

സമാധാനം

പഴയ എം എൽ എ പി കെ ശശി ഇപ്പോൾ കെ ടി ഡി സി ചെയർമാൻ ആണ്. ടൂറിസം ഭൂപടത്തിൽ ചേർക്കാൻ സാധ്യതയുള്ള ഈ സമാധാന മതിൽ അദ്ദേഹവും കണ്ടതായി നടിക്കുന്നില്ല.

സമാധാനം

എല്ലാത്തരം ഈഗോയും മാറ്റിവച്ചു ഈ മതിലിന്റെ ഉദ്ഘാടനം ഉടനെ നടത്തണം. അത് വഴി ചെർപ്പുളശ്ശേരിയുടെ നാമം ലോക ശ്രദ്ധ ആകർഷിക്കട്ടെ. ഇത് വരച്ച കലാകാരന്മാരെ ആദരിക്കാനും ഉദ്ഘാടനം സഹായിക്കുമാറാകട്ടെ.

പി മുരളി മോഹൻ