പ്രകൃതിയെ പ്രണയിച്ച് ഒരു ചങ്ങാതിക്കൂട്ടം ... മരമാകട്ടെ ലഹരി ;

  1. Home
  2. COVER STORY

പ്രകൃതിയെ പ്രണയിച്ച് ഒരു ചങ്ങാതിക്കൂട്ടം ... മരമാകട്ടെ ലഹരി ;

പ്രകൃതിയെ പ്രണയിച്ച് ഒരു ചങ്ങാതിക്കൂട്ടം ........................... മരമാകട്ടെ ലഹരി ;


ചെർപ്പുളശ്ശേരി.പ്രകൃതിയോടാകട്ടെ പ്രണയം എന്ന സന്ദശ മുയർത്തി ശിശുദിനത്തിൽ ചങ്ങാതിക്കൂട്ടം സംഘടിപ്പിക്കപ്പെട്ടു. പ്രമുഖ പരിസ്ഥിതിസംഘടനയായ അടക്കാ പുത്തൂർ സംസ്കൃതി വർഷംതോറും നടത്തിവരാറുള്ള ഈ ഏകദിന ശില്പശാല ചെർപ്പുളശ്ശേരി ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് ഇക്കുറി അരങ്ങേറിയത്. കെ.ആർ. വേണുഗോപാൽ അദ്ധ്യക്ഷം വഹിച്ച യോഗത്തിന്റെ ഉത്ഘാടനം ബഹുമുഖ പ്രതിഭ ശ്രീ. പ്രണവ് ബാലസുബ്രഹ്മണ്യൻ പരിസ്ഥിതി സംരക്ഷണ സന്ദേശത്തിന്റെ ചിത്രം വരച്ച് കൊണ്ട് നിർവ്വഹിച്ചു. ജന്മനാ ഇരു കൈകളുമില്ലാത്ത പ്രണവ് കാൽ കൊണ്ട് ചിത്രം വരച്ചപ്പോൾ പ്രതിസന്ധികളെ ഇച്ഛാശക്തി കൊണ്ട് മറി കടക്കാമെന്ന് തെളിയിക്കുകയായിരുന്നു. കുതിരസ്സവാരി, സൈക്കിളിങ്, നീന്തൽ എന്നിവയിൽ പ്രാവീണ്യം നേടിയ ഈ ബിരുദധാരിയായ യുവാവ് യോഗത്തിന് എത്തിയവർക്ക് വലിയ പ്രചോദനമായി.പ്രകൃതിയെ പ്രണയിച്ച് ഒരു ചങ്ങാതിക്കൂട്ടം ........................... മരമാകട്ടെ ലഹരി ; മലപ്പുറം ഫോറസ്റ്റ് ഡിവിഷൻ അസി. കൺസർവേറ്റർ വി .പി ജയപ്രകാശ് പരിസ്ഥിതിസംരക്ഷണ ക്ലാസ് നയിച്ചു. സംസ്കൃതിയുടെ അമൃതവർഷം 2023 പദ്ധതിയുടെ ഭാഗമായുള്ള നെല്ലിത്തൈ വിതരണം പി.ടി.എ.പ്രസിഡന്റ്  സിദ്ദിഖ്‌പറക്കാടൻ നിർവ്വഹിച്ചു. വി.എഛ്.എസ്.സി പ്രിൻസിപ്പൽ  സജിനി ആശംസകൾ നേർന്നു. കുമാരി അർച്ചന ഏകദിന ശില്പശാലയെ വിലയിരുത്തി സംസാരിച്ചു. ഹയർസെക്കൻ സെക്കന്ററി പ്രിൻസിപ്പൽ സലിം സ്വാഗതവും എൻ.എസ്.എസ്. കോർഡിനേറ്റർ  ജാഫർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ  എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രഭാകരൻ, എൻഎസ്എസ് കോഡിനേറ്റർ ബുഷറ   സംസ്കൃതി പ്രവർത്തകരായ രാജേഷ് അടയ്ക്കാപുത്തൂർ,യുസി. വാസുദേവൻ.,കെ  ടി ജയദേവൻ,പ്രസാദ് കരിമ്പുഴ, സന്തോഷ്, സനിൽ കളരിക്കൽ,ഗോവിന്ദൻ വീട്ടിക്കാട്, ഉദയൻ കാർൽമണ്ണ, മധു, തുടങ്ങിയവർ പങ്കെടുത്തു