തെളിനീരുറവ പോലൊരു മനുഷ്യ സ്നേഹി: 'നാസർ തൂത'

  1. Home
  2. COVER STORY

തെളിനീരുറവ പോലൊരു മനുഷ്യ സ്നേഹി: 'നാസർ തൂത'

തൂത:  സാന്ത്വന സേവന രംഗത്ത് തന്റെതായ പുതു വഴി വെട്ടിത്തുറന്നു അശരണർക്ക് അത്താണിയാവുകയാണ് നാസർ തൂത. ആയിരങ്ങൾക്ക് ആശ്വാസത്തിന്റെ തെളിനിരൊഴുക്കി മെല്ലെ മെല്ലെ ഒഴുകുന്നു.. തൂതപ്പുഴ ഒഴുകുന്നതു പോലെ...!  വിവാഹ സഹായമായും രോഗികൾക്ക് ആശ്വാസമായും സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിക്കുകയാണ് ഈ മനുഷ്യ സ്നേഹി.  വിവാഹ വസ്‌ത്രങ്ങൾ വാങ്ങാൻ കയ്യിൽ പണമില്ലെങ്കിലും ആഘോഷത്തിന്റെ പകിട്ട് ഒട്ടും കുറയില്ല. പാവപ്പെട്ട പെൺകുട്ടികൾക്കായി വിവാഹ വസ്‌ത്രങ്ങൾ ഒരുക്കി  ഇവിടെ ഒരു ഡ്രസ് ബാങ്കുണ്ട്.  ആർക്കും ഇവിടെയെത്തി വസ്‌ത്രങ്ങൾ തിരഞ്ഞെടുത്ത് കൊണ്ടുപോകാം.  പണം വേണ്ട, പകരം ഒരു പുഞ്ചിരി മാത്രം മതി.  പെൺകുട്ടികൾക്ക് സൗജന്യ വിവാഹ വസ്‌ത്രങ്ങളൊരുക്കി കാത്തിരിക്കുന്നത് ജീവകാരുണ്യ പ്രവർത്തകൻ നാസർ തൂതയുടെ നേതൃത്വത്തിലാണ്. ഇതുവരെ വിവാഹ വസ്‌ത്രങ്ങൾ നൽകി സുമംഗലിമാരാക്കിയത് 140 പെൺകുട്ടികളെയാണ്. ജില്ലയ്‌ക്ക് പുറമേ തിരുവനന്തപുരം, കണ്ണൂർ, ബെംഗളൂരു തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നാസർ തൂത ഡ്രസ് ബാങ്കിൽ നിന്ന് സമ്മാനിച്ച വസ്‌ത്രങ്ങൾ അണിഞ്ഞ് മണവാട്ടിയായവരുണ്ട്.  വ്യത്യസ്‌ത മത വിഭാഗക്കാരായ പെൺകുട്ടികൾക്ക് വിവാഹ ദിനത്തിൽ അണിയാനുള്ള വിവിധ തരത്തിലുള്ള വസ്‌ത്രങ്ങൾ ഡ്രസ് ബാങ്കിലുണ്ട്. 750 ലേറെ പേർക്ക് നൽകാനുള്ള വസ്‌ത്രങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. 5000 മുതൽ കാൽ ലക്ഷം രൂപ വരെ വില വരുന്നതാണ് ഈ വിവാഹ വസ്‌ത്രങ്ങൾ.  വാർഡ് അംഗങ്ങളോ സാന്ത്വനം പ്രവർത്തകരോ പ്രദേശത്തെ സാമൂഹിക പ്രവർത്തകരോ മുഖേന ഡ്രസ് ബാങ്ക് കമ്മിറ്റിയെ സമീപിക്കുകയാണ് ആവശ്യക്കാർ ചെയ്യേണ്ടത്. സഹൃദയർ നൽകിയ പുതിയ വസ്‌ത്രങ്ങളും ഒരു തവണ മാത്രം ഉപയോഗിച്ച വിവാഹ വസ്‌ത്രങ്ങളുമാണ് ഡ്രസ് ബാങ്കിലുള്ളത്. ഉപയോഗിച്ച വസ്‌ത്രങ്ങൾ ഡ്രൈക്ലീൻ ചെയ്‌താണ് ഡ്രസ് ബാങ്കിൽ ഉൾപ്പെടുത്തുക.


തൂത:  സാന്ത്വന സേവന രംഗത്ത് തന്റെതായ പുതു വഴി വെട്ടിത്തുറന്നു അശരണർക്ക് അത്താണിയാവുകയാണ് നാസർ തൂത. ആയിരങ്ങൾക്ക് ആശ്വാസത്തിന്റെ തെളിനിരൊഴുക്കി മെല്ലെ മെല്ലെ ഒഴുകുന്നു.. തൂതപ്പുഴ ഒഴുകുന്നതു പോലെ...വിവാഹ സഹായമായും രോഗികൾക്ക് ആശ്വാസമായും സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിക്കുകയാണ് ഈ മനുഷ്യ സ്നേഹി. വിവാഹ വസ്‌ത്രങ്ങൾ വാങ്ങാൻ കയ്യിൽ പണമില്ലെങ്കിലും ആഘോഷത്തിന്റെ പകിട്ട് ഒട്ടും കുറയില്ല. പാവപ്പെട്ട പെൺകുട്ടികൾക്കായി വിവാഹ വസ്‌ത്രങ്ങൾ ഒരുക്കി  ഇവിടെ ഒരു ഡ്രസ് ബാങ്കുണ്ട്.  ആർക്കും ഇവിടെയെത്തി വസ്‌ത്രങ്ങൾ തിരഞ്ഞെടുത്ത് കൊണ്ടുപോകാം.  പണം വേണ്ട, പകരം ഒരു പുഞ്ചിരി മാത്രം മതി.പെൺകുട്ടികൾക്ക് സൗജന്യ വിവാഹ വസ്‌ത്രങ്ങളൊരുക്കി കാത്തിരിക്കുന്നത് ജീവകാരുണ്യ പ്രവർത്തകൻ നാസർ തൂതയുടെ നേതൃത്വത്തിലാണ്. ഇതുവരെ വിവാഹ വസ്‌ത്രങ്ങൾ നൽകി സുമംഗലിമാരാക്കിയത് 140 പെൺകുട്ടികളെയാണ്. ജില്ലയ്‌ക്ക് പുറമേ തിരുവനന്തപുരം, കണ്ണൂർ, ബെംഗളൂരു തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നാസർ തൂത ഡ്രസ് ബാങ്കിൽ നിന്ന് സമ്മാനിച്ച വസ്‌ത്രങ്ങൾ അണിഞ്ഞ് മണവാട്ടിയായവരുണ്ട്.വ്യത്യസ്‌ത മത വിഭാഗക്കാരായ പെൺകുട്ടികൾക്ക് വിവാഹ ദിനത്തിൽ അണിയാനുള്ള വിവിധ തരത്തിലുള്ള വസ്‌ത്രങ്ങൾ ഡ്രസ് ബാങ്കിലുണ്ട്. 750 ലേറെ പേർക്ക് നൽകാനുള്ള വസ്‌ത്രങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. 5000 മുതൽ കാൽ ലക്ഷം രൂപ വരെ വില വരുന്നതാണ് ഈ വിവാഹ വസ്‌ത്രങ്ങൾ.വാർഡ് അംഗങ്ങളോ സാന്ത്വനം പ്രവർത്തകരോ പ്രദേശത്തെ സാമൂഹിക പ്രവർത്തകരോ മുഖേന ഡ്രസ് ബാങ്ക് കമ്മിറ്റിയെ സമീപിക്കുകയാണ് ആവശ്യക്കാർ ചെയ്യേണ്ടത്. സഹൃദയർ നൽകിയ പുതിയ വസ്‌ത്രങ്ങളും ഒരു തവണ മാത്രം ഉപയോഗിച്ച വിവാഹ വസ്‌ത്രങ്ങളുമാണ് ഡ്രസ് ബാങ്കിലുള്ളത്. ഉപയോഗിച്ച വസ്‌ത്രങ്ങൾ ഡ്രൈക്ലീൻ ചെയ്‌താണ് ഡ്രസ് ബാങ്കിൽ ഉൾപ്പെടുത്തുക.