ഏഴഴകുള്ള ശേഖരൻ എന്ന കൊമ്പന്റെ പ്രതിമ നാളെ ശബരിയിൽ അനാച്ഛാദനം ചെയ്യും

  1. Home
  2. COVER STORY

ഏഴഴകുള്ള ശേഖരൻ എന്ന കൊമ്പന്റെ പ്രതിമ നാളെ ശബരിയിൽ അനാച്ഛാദനം ചെയ്യും

ഏഴഴകുള്ള ശേഖരൻ എന്ന കൊമ്പന്റെ പ്രതിമ നാളെ ശബരിയിൽ അനാച്ഛാദനം ചെയ്യും


ചെർപ്പുളശ്ശേരി.  തികഞ്ഞ തലയെടുപ്പ്,മനോഹരമായ കൊമ്പുകൾ, വിടർന്ന നെറ്റിത്തടം, മിഴിവാർന്ന ചെവികൾ, നിലത്തു മുട്ടുന്ന തുമ്പിക്കൈ, നെറ്റിയിൽ തിരുകുറിയും, കാലിൽ അണിഞ്ഞ ചങ്ങലയും, എല്ലാം കണ്ടാൽ ശേഖരൻ ആനയുടെ തനിസ്വരൂപം. ചെർപ്പുളശ്ശേരി ശബരിയുടെ തിരുമുറ്റത്താണ് ശേഖരൻ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നത്. നാളെ ശേഖരന്റെ ശില്പം അനാച്ഛാദനം ചെയ്യുന്നതോടെ ആനപ്രേമികൾക്ക് അടുത്തുവന്ന് കാണാനും ഫോട്ടോയെടുക്കാനും എല്ലാം സൗകര്യമായി.
 അടുത്തകാലത്താണ് ശേഖരൻ ചെരിഞ്ഞത്. ചളവറയിലെ മനോജ്, വിനോദ് എന്നീ ശില്പികൾ ശേഖരന്റെ ഒരു കുഞ്ഞു ശില്പം പി ശ്രീകുമാറിന് കാറിൽ വെച്ചുകൊടുത്തു. ശ്രീകുമാറിന്റെ മനസ്സിൽ അന്ന് തോന്നിയ ആഗ്രഹമാണ് ശേഖരന്റെ ഒരു ശില്പം മുറ്റത്ത് ഉയർന്നു നിൽക്കണമെന്ന്. ശില്പികളായ മനോജിനും, വിനോദിനും എല്ലാ സൗകര്യങ്ങളും ശ്രീകുമാർ ഒരുക്കി കൊടുത്തു അങ്ങനെ ശേഖരന്റെ ശില്പം പൂർണ്ണതയിൽ വിനോദും മനോജും  നിർമ്മിച്ച്  നൽകി.അതെ നാളെ ശനിയാഴ്ച രാവിലെ 8 മണിക്ക് ശേഖരന്റെ പൂർണ്ണ ശിൽപ്പം അനാച്ഛാദനം ചെയ്യും. ചടങ്ങിൽ ആന പ്രേമികളും നാട്ടുകാരും പങ്കെടുക്കും