ബഷീർ സ്മൃതിയിൽ മാംഗോസ്റ്റിൻ തൈ നട്ട് അടക്കാപുത്തൂർ സംസ്കൃതി

ചെർപ്പുളശ്ശേരി : അനശ്വര കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 29 ആം ചരമ ദിനത്തിൽ മാങ്ങോട് എ.എൽ പി സ്കൂളിൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി മാങ്കോസ്റ്റീൻ തൈ നട്ടു സ്കൂളിൽ നടന്ന ചടങ്ങ് പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം ഏറെ കൗതുകകരമായി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ബഷീർ ദിന ക്വിസ്, നാടകവിഷ്കരണം, ബഷീർ കൃതികളുടെ ഡിജിറ്റൽ മാഗസിൻ, ബഷീറിന്റെ ജീവിതപാതയിലൂടെ വീഡിയോ പ്രദർശനം തുടങ്ങിയ സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്ക് "ബഷീർ ഓർമ്മ മരം" വിതരണം ചെയ്തു.
പരിസ്ഥിതി പ്രവർത്തനം വിദ്യാർത്ഥികളിലൂടെ എന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിനായി തുടക്കം കുറിച്ച സംസ്കൃതി സ്റ്റുഡൻസ് ക്ലബ്ബിന്റെ രൂപീകരണവും നടന്നു ചടങ്ങിൽ പ്രധാന അധ്യാപിക ഗീത കെ. ബി, അധ്യാപകരായ കെ സീനത്ത് കെ മുഹമ്മദ് കുട്ടി, പി അഷറഫ് അലി സംസ്കൃതി പ്രവർത്തകരായ യു. സി വാസുദേവൻ, കെ. ടി. ജയദേവൻ, ഉദയൻ കാറൽമണ്ണ തുടങ്ങിയവർ പങ്കെടുത്തു
