ചെർപ്പുളശ്ശേരി ഉത്സവ ലഹരിയിൽ, ഇന്ന് പൂരം, കാ ളവേല നാളെ

  1. Home
  2. COVER STORY

ചെർപ്പുളശ്ശേരി ഉത്സവ ലഹരിയിൽ, ഇന്ന് പൂരം, കാ ളവേല നാളെ

ചെർപ്പുളശ്ശേരി ഉത്സവ ലഹരിയിൽ, ഇന്ന് പൂരം, കാ ളവേല നാളെ


ചെർപ്പുളശ്ശേരി. ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന ഉത്സവം പരിസമാപ്തിയിലേക്ക് കടക്കുമ്പോൾ പ്രസിദ്ധമായ പൂരം ഇന്ന് നടക്കും. ഉച്ചക്ക് മൂന്നു മണിക്ക് പെരുവനം കുട്ടൻ മാരാർ തീർക്കുന്ന പാണ്ടിമേളം നഗരത്തെ പ്രകമ്പനം കൊള്ളിക്കും. ഗജ വീരന്മാരും വിവിധ കലാ രൂപങ്ങളും നഗര വീഥിയിൽ വർണ്ണ താള മേള കൊഴുപ്പോടെ തീർക്കുന്ന പ്രദക്ഷിണം കാണാൻ പതിനായിരങ്ങൾ എത്തിച്ചേരും. നാളെ നടക്കുന്ന കാള വേലയിൽ അറുപതോളം ഇണക്കാളകൾ അണിനിരക്കും. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ പാലും വെള്ളരി ചടങ്ങുകൾ തൊഴാൻ പതിനായിരങ്ങൾ എത്തിച്ചേരും.
ഉത്സവം ഭംഗിയാക്കി ഭക്തർക്ക് സൌകര്യങ്ങൾ ഒരുക്കുമെന്ന് നഗര സഭാ ചെയർമാൻ പി രാമചന്ദ്രൻ പറഞ്ഞു. ക്ഷേത്രം ട്രസ്റ്റീ ബോർഡ് ചെയർമാൻ കെ ബി രാജേന്ദ്രൻ, മുൻ ചെയർമാൻ പി ശ്രീകുമാർ, കമ്മിറ്റി ഭാരവാഹികളായ ജി സുബ്രഹ്മണ്യൻ, ജയപ്രകാശ് മനവഴി, പി പ്രേംകുമാർ, എക്സികുട്ടീവ് ഓഫീസർ അനന്ദു എന്നിവർ ഉത്സവം നിയന്ത്രിക്കും
തിങ്കളാഴ്ച താലപ്പൊലി നടക്കും. അതോടെ വള്ളുവനാടൻ ഉത്സവങ്ങൾക്ക് തുടക്കമായ പുത്തനാൽക്കൽ ഉത്സവം സമാപിക്കും. ഒരുമാസം നീണ്ട തോൽപ്പാവക്കൂത്തും സമാപിക്കും