ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസിലെ ഹിന്ദി അധ്യാപകൻ ഡോ.കെ അജിത് സർവീസിൽ നിന്നും വിരമിച്ചു

  1. Home
  2. COVER STORY

ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസിലെ ഹിന്ദി അധ്യാപകൻ ഡോ.കെ അജിത് സർവീസിൽ നിന്നും വിരമിച്ചു

ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസിലെ ഹിന്ദി അധ്യാപകൻ ഡോ.കെ അജിത് സർവീസിൽ നിന്നും വിരമിച്ചു


അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസിലെ ഹിന്ദി അധ്യാപകൻ ഡോ.കെ അജിത് സർവീസിൽ നിന്നും വിരമിച്ചു . 2020 ൽ സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ്,  2021 ൽ സംസ്ഥാന പാരന്റ് 
ടീച്ചേഴ്സ് വെൽഫെയർ അസോസിയേഷന്റെ മികച്ച രാഷ്ട്ര-ഭാഷാധ്യാപക പുരസ്ക്കാരം, 2022 ൽ മലബാർ സൗഹൃദ വേദി നൽകുന്ന പ്രതിഭ പുരസ്ക്കാരം 2023 ലെ ഡോ.പി.കെ ദാസ് മെമ്മോറിയൽ സ്മാരക ബെസ്റ്റ് ടീച്ചർ അവാർഡ് എന്നിവ  ഡോ.കെ അജിത് നേടിയിരുന്നു.   പി.ടി.ഭാസ്ക്കരപ്പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ പാലക്കാട് ജില്ലാ കൺവീനർ ആണ്. ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസിലെ ഹിന്ദി അധ്യാപകൻ ഡോ.കെ അജിത് സർവീസിൽ നിന്നും വിരമിച്ചു
ദേശീയ ഹരിത സേനയുടെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല കോ-ഓർഡിനേറ്റർ, വിജയശ്രീ പദ്ധതിയുടെ ചെർപ്പുളശേരി ഉപജില്ല കൺവീനർ, ഹിന്ദി റിസോഴ്സ് പേഴ്സൺ എന്നീ ചുമതലകളും വഹിച്ചിരുന്നു. കുട്ടികളിൽ ഹിന്ദി ഭാഷാഭിരുചി വളർത്തുവാനായി കഴിഞ്ഞ ഇരുപത് വർഷങ്ങളായി വിദ്യാലയത്തിൽ ഹിന്ദി സപ്താഹം നടത്തിവന്നിരുന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്ന ബാലശാസ്ത്ര മേളയും, പാരിസ്ഥിതികാവബോധം വളർത്തിയെടുക്കുന്നതിനായി വിദ്യാലയത്തിൽ  ധാരാളം സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കുകയും വിദ്യാലയത്തെ ഹരിതാഭമാക്കി ഒരു ജൈവ വൈവിധ്യ ഉദ്യാനമായി മാറ്റുന്നതിനായി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അധ്യാപക സംഘടനയായ കെ.എസ്.ടി.എ ചെർപ്പുളശേരി ഉപജില്ല പ്രസിഡന്റ് ആയും പ്രവർത്തിച്ചിരുന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മുൻ പ്രധാനാധ്യാപകനുമായിരുന്ന 
ശ്രീ ഇന്ത്യന്യൂർ ഗോപി മാസ്റ്റർ ആയിരുന്നു 1999 ജൂൺ ഒന്നിനായിരുന്നു ഹിന്ദി അധ്യാപകനായി അജിതിനെ നിയമിച്ചത്.
ഗോപി മാസ്റ്റർ തുടങ്ങിയ അടക്കാ പുത്തൂർ സെക്കണ്ടറി സ്കൂൾ കമ്മിറ്റി, പി.ടി.ബി ട്രസ്റ്റ് എന്നിവയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
കുലുക്കല്ലൂർ ജി.എം.എൽ.പി. സ്കൂൾ അധ്യാപിക ഷീബ സി.എസ് ആണ് ഭാര്യ. വളാഞ്ചേരി ഇരിമ്പിളിയം എ യു പി സ്കൂൾ അധ്യാപകൻ അക്ഷയ് അജിത് , ബിരുദ വിദ്യാർത്ഥിനി ലക്ഷ്മി ഗായത്രി എന്നിവരാണ് മക്കൾ.
മുൻ നെല്ലായ പഞ്ചായത്ത് പ്രസിഡണ്ട് പരേതനായ  എ ബാലൻ മാസ്റ്ററുടെയും രത്നകുമാരി അമ്മയുടെയും മകനാണ്.