ഡോ. പത്മകുമാര്‍ രചിച്ച 'ബയോഹസാഡ്' പ്രകാശനം ചെയ്തു

  1. Home
  2. COVER STORY

ഡോ. പത്മകുമാര്‍ രചിച്ച 'ബയോഹസാഡ്' പ്രകാശനം ചെയ്തു

ഡോ. പത്മകുമാര്‍ രചിച്ച 'ബയോഹസാഡ്' പ്രകാശനം ചെയ്തു


തിരുവനന്തപുരം, സെപ്തംബർ 5: സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്ലാസ്റ്റിക്ക് സർജറി വിഭാഗം മുൻ മേധാവിയും പ്രൊഫസറുമായ ഡോ. പത്മകുമാര്‍ രചിച്ച 'ബയോഹസാഡ്' എന്ന നോവല്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്‌ ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍, കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ബി. മുരളിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിർവഹിച്ചത്. പ്രശസ്ത പ്ലാസ്റ്റിക്ക് സർജനായ ഡോ. പത്മകുമാറിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് കൃതിയാണിത്. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും കാണാപ്പുറങ്ങളാണ് നോവല്‍ മുന്നോട്ടു വയ്ക്കുന്നത്. ചടങ്ങില്‍ ഡോ. ശിവശങ്കര പിള്ള, പ്രഫ. ഡോ. നാരായണന്‍ നായര്‍ എന്നിവരും പങ്കെടുത്തു.