വീടിക്കാട്ടേ വീട്ടി മരങ്ങൾ കണ്ടിക്കാ.., കണ്ടില്ലേൽ വാ....വീട്ടി കാട്ടിൽ വാ

തൂത. വീട്ടിക്കാട്ടെ വീട്ടിൽ ഇനി വീട്ടി മരങ്ങൾ നിറയും. ഓരോ വീട്ടിലും വീട്ടി നട്ടുകൊണ്ട് തണൽ പരിസ്ഥിതി കൂട്ടായ്മ പുതിയ ആശയത്തിന് തുടക്കം കുറിക്കുന്നു. വീട്ടിലൊരു വീട്ടി, വീട്ടിക്കാടിനൊരു വീട്ടി എന്ന പദ്ധതി പ്രകാരം 250 വീടുകളിൽ വീട്ടി തൈകൾ നൽകുമെന്ന് അച്ചൂതാനന്ദൻ അറിയിച്ചു. ഇതിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തെക്കുമുറി എൽ പി സ്കൂളിൽ വച്ച് ചെർപ്പുളശ്ശേരി നഗര സഭാ ചെയർമാൻ പി രാമചന്ദ്രൻ നിർവഹിക്കും ചടങ്ങിൽ കെ ടി പ്രമീള അധ്യക്ഷത വഹിക്കും. വനം വകുപ്പുമായി സഹകരിച്ചാണ് തണൽ ഈ പദ്ധതി നടപ്പാക്കുന്നത്