പുത്തൻ വീട്ടിൽ ശ്രീകുമാർ എന്ന ഉടമയും..ശേഖരൻ എന്ന ആനയും,

  1. Home
  2. COVER STORY

പുത്തൻ വീട്ടിൽ ശ്രീകുമാർ എന്ന ഉടമയും..ശേഖരൻ എന്ന ആനയും,

പുത്തൻ വീട്ടിൽ ശ്രീകുമാർ എന്ന ഉടമയും..ശേഖരൻ എന്ന ആനയും,


 ചെർപ്പുളശ്ശേരി. Eskay ഗ്രൂപ്പ് അവരുടെ വ്യവസായ സംരംഭങ്ങൾ    കേരളത്തിൽ വ്യാപിപ്പിച്ച  കാലത്ത് ശബരി ഗ്രൂപ്പ്‌ 2000 ഒക്ടോബർ 26 നാണ് ശ്രീകുമാറിന്റെ ഉടമസ്ഥതയിൽ ഒരു ആനയെ വാങ്ങുന്നത്. കാഞ്ഞിരങ്ങാട്ട് ശേഖരൻ എന്ന ലക്ഷണം ഒത്ത ഒരു കൊമ്പൻ. അന്ന് തറവാട്ടുവളപ്പിൽ പ്ലാവിൽ ശേഖരനെ തളക്കുമ്പോൾ ശ്രീകുമാർ ഒറ്റ ആഗ്രഹം മാത്രമാണ് പറഞ്ഞത് ശേഖരനെ   പുത്തനാൽക്കൽ ഭഗവതി  ക്ഷേത്രം , പന്നിയംകുർശ്ശി ഭഗവതി  ക്ഷേത്രം  , ചെർപ്പുളശ്ശേരി അയ്യപ്പൻ കാവ് എന്നിവടങ്ങളിലെ ഉത്സവങ്ങളിൽ തിടമ്പേറ്റി നിർത്തുക. അങ്ങിനെ അവനെ മസ്തകത്തിൽ ഭസ്മം തൊടുവിച്ചു കൊണ്ട് പുത്തൻ വീടിന്റെ വിളക്കായി തറവാട്ടിൽ നിർത്തി.പുത്തൻ വീട്ടിൽ ശ്രീകുമാർ എന്ന ഉടമയും..ശേഖരൻ എന്ന ആനയും,
സ്വഭാവം, കൊമ്പ്, തുമ്പിയുടെ നീളം, വാലിന്റെ എടുപ്പ്, തലപൊക്കം എന്നിവകളിൽ ശേഖരൻ നിറഞ്ഞു നിന്നു. അങ്ങിനെ കേരളത്തിൽ ഉത്സവ നാളുകൾ ശേഖരൻ മുൻനിരയിൽ എത്തി കൊണ്ട് ചെർപ്പുളശ്ശേരി ശേഖരൻ ആയി. ആക്കാലത്തു പാലക്കാട്‌ ജില്ലയിൽ മനിശ്ശേരി ഹരിക്കും, മംഗലംകുന്ന് പരമേശ്വരനും ആനകൾ ഉണ്ടായിരുന്നു. ശേഖരനിൽ തുടങ്ങി 11 ഗജ വീരന്മാർ പുത്തൻ വീട്ടിലും അണിനിരന്നു. കൊച്ചിയിൽ ബിസിനസ്‌ നടത്തുന്ന ശ്രീകുമാർ ആഴ്ചകളിൽ വരുമ്പോൾ ഈ ആനകളെ എല്ലാം പരിപാലിക്കുമെങ്കിലും ശേഖരനോട് ഒരു പ്രത്യേക സ്നേഹം വച്ചു പുലർത്തിയിരുന്നു. നട്ടാനകൾ  കുറഞ്ഞു തുടങ്ങുന്ന പ്രവണത പുത്തൻ വീട്ടിലെ ആനകളെയും ബാധിച്ചു.2023 ജൂൺ 9 ന് ശേഖരനും യാത്രയായി.ജൂൺ 10 ന് വാളയാർ കാട്ടിൽ ശേഖരനെ സംസ്കരിക്കുന്നതിനു മുൻപ് മസ്തകത്തിൽ ഭസ്മം ചാർത്താൻ ശ്രീകുമാർ എത്തിയത് ആന പ്രേമികളുടെ കണ്ണു നനയിച്ചു.പുത്തൻ വീട്ടിൽ ശ്രീകുമാർ എന്ന ഉടമയും..ശേഖരൻ എന്ന ആനയും,നാട്ടാന  കൂട്ടത്തിൽ അങ്ങിനെ ഒരു മെമ്പർ കൂടി മണ്ണിലേക്ക് ലയിച്ചു