വിളയൂർ ബഡ്സ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു* *മുഹമ്മദ് മുഹ്സിൻ എം.എൽ.എ മുഖ്യാതിഥിയായി*

  1. Home
  2. COVER STORY

വിളയൂർ ബഡ്സ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു* *മുഹമ്മദ് മുഹ്സിൻ എം.എൽ.എ മുഖ്യാതിഥിയായി*

വിളയൂർ ബഡ്സ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു*  *മുഹമ്മദ് മുഹ്സിൻ എം.എൽ.എ മുഖ്യാതിഥിയായി*

പട്ടാമ്പി. വിളയൂർ ബഡ്സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും രക്ഷകർത്തൃ  സംഗമവും നടന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ മുഖ്യാതിഥിയായി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഡ്സ് സ്കൂളിൽ നിന്നും പേരടിയൂർ സെന്റർ വരെ ഘോഷയാത്രയും ഉണ്ടായിരുന്നു. ഇതോടൊപ്പം വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. 

പരിപാടിയിൽ വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ബേബി ഗിരിജ, വൈസ് പ്രസിഡന്റ്‌ കെ.പി നൗഫൽ, അസിസ്റ്റന്റ് സെക്രട്ടറി എ.എസ് പ്രീത, ബഡ്‌സ് സ്കൂൾ അധ്യാപകർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.