ദൈവവും തലച്ചോറും തമ്മിൽ ബന്ധമുണ്ടോ? പുതിയ വാദവുമായി ഡോ: ഹരീഷ് കൃഷ്ണൻ ലിറ്റ്മസിൽ

  1. Home
  2. COVER STORY

ദൈവവും തലച്ചോറും തമ്മിൽ ബന്ധമുണ്ടോ? പുതിയ വാദവുമായി ഡോ: ഹരീഷ് കൃഷ്ണൻ ലിറ്റ്മസിൽ

ദൈവവും തലച്ചോറും തമ്മിൽ ബന്ധമുണ്ടോ? പുതിയ വാദവുമായി ഡോ: ഹരീഷ് കൃഷ്ണൻ ലിറ്റ്മസിൽ


പൊതുബോധത്തിന് എതിരെയുള്ള പോരാട്ടവുമായി മനശാസ്ത്രജ്ഞൻ ഡോ: ഹരീഷ് കൃഷ്ണൻ ലിറ്റ്മസ്-23ൽ പുതിയ പ്രസൻ്റേഷനുമായി എത്തുന്നു. ദൈവത്തിന് തലച്ചോറിൽ യാതൊരു  സ്ഥാനമില്ലന്നും  ആത്മീയത എന്നാൽ passionable നോൺസെൻസ് ആണെന്നും അദ്ദേഹം സമർത്ഥിക്കുന്നു. ഒക്ടോബർ ഒന്നിന് എസൻസ് ഗ്ലോബൽ തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ഭീതിവ്യാപാരം, ശാസ്ത്ര-മനഃശാസ്ത്ര ചർച്ചയിൽ ഡോ: ഹരീഷ് കൃഷ്ണനൊപ്പം ഡോ: ശ്രീ കുമാറുമുണ്ട്

എൻഡോസൾഫാൻ കീടനാശിനി തളിച്ച ജില്ലയിലെയും മറ്റു ജില്ലകളിലെയും, തളിച്ച പഞ്ചായത്തുകളിലും തളിക്കാത്ത പഞ്ചായത്തുകളിലും അംഗവൈകല്യമുള്ളവരുടെ എണ്ണം ഏതാണ്ട് സമാനമാണ് എന്ന് വസ്തുതാപരമായി സമർത്ഥിച്ച ആൾ ആണ് ഡോ. കെ എം ശ്രീകുമാർ. അതേസമയം കണ്ണിൽ കുത്തുന്ന തെളിവുകൾ ഉണ്ടായിട്ടും എന്തു കൊണ്ട് അത് അവഗണിച്ച് ഭൂരിപക്ഷവും വ്യാജ വാർത്തകൾക്കും ഗൂഡാലോചന സിദ്ധാന്തങ്ങൾക്കും പുറകേ പായുന്നു എന്നതിന്റെയും സാമൂഹികവും മനഃശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ചു സംസാരിക്കാനെത്തുകയാണ് ഡോക്ടർ ഹരീഷ് കൃഷ്ണൻ ഭീതിവ്യാപാരം, ശാസ്ത്ര-മനഃശാസ്ത്ര ചർച്ച എന്ന പരിപാടിയിലൂടെ ഡോക്ടർ ഹരീഷ് കൃഷ്ണൻ. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ സൈക്യാട്രിസ്റ്റും, എസൻസ് സഹയാത്രികനുമായ ഡോക്ടർ ഹരീഷ് കൃഷ്ണൻ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെ ശാസ്ത്രീയമായ വസ്തുതകൾ നിരത്തി എതിർക്കുന്ന സേവനത്തിൽ ഏർപ്പെട്ടിട്ട് വർഷങ്ങളായി.

 മനസ്സ് വൈകാരികമായാണ് എപ്പോഴും ചിന്തിക്കുന്നത്. ഒരു വ്യക്തിയുടെ ചിന്തകൾ വിവരം ബോധം അയാളുടെ ഓർമ്മ എന്നിവയെ നമുക്ക് മനസ്സ് എന്ന് വിളിക്കാം. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്, പരിണാമ ഘട്ടത്തിൽ എപ്പോഴോ മനുഷ്യൻ ആർജ്ജിച്ചെടുത്ത ഒരു രീതിയാണ് തന്മയീ ഭാവം പ്രകടിപ്പിക്കുക (empathetic ) എന്നത്. എന്നാൽ വിഷയങ്ങളെ വൈകാരികമായി സമീപിക്കുമ്പോൾ പൊതുവിൽ അവിടെ തെളിവുകൾ എടുക്കാറില്ല. ഈ രീതിയെ സിസ്റ്റം വൺ ചിന്താരീതി എന്നാണ് പറയുക. എന്നാൽ വായിലിലൂടെയും പഠനങ്ങളിലൂടെയും ശീലങ്ങളിലൂടെയും തലച്ചോറിന്റെ ഈ സ്വാഭാവിക രീതിയെ മറികടന്നുകൊണ്ട് വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്താൻ മനുഷ്യന് സാധിക്കേണ്ടതുണ്ട്. സിസ്റ്റം ടു എന്ന് വിളിക്കപ്പെടുന്ന ഈ ചിന്താരീതി ഒന്നുകൊണ്ടു മാത്രമേ സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക അന്ധവിശ്വാസങ്ങളെ, മെറിറ്റില്ലാത്ത പൊതുബോധങ്ങളിൽ എതിർക്കുന്നതിന് സഹായകമാകൂ. മതാത്മകമായി ചിന്തിക്കുന്ന സമൂഹത്തിലേക്ക് , സാംസ്കാരികപരമായി നിരവധി വേലിക്കെട്ട് ജീവിക്കുന്ന ഒരു മനുഷ്യൻ സ്വാഭാവികമായി പൊതു ബോധനിർമ്മിതിക്കൊപ്പം പോകുകയാണ് ചെയ്യാറുള്ളത്. എന്നാൽ നമ്മുടെ ചുറ്റുവട്ടം പഠിപ്പിച്ച അശാസ്ത്രീയതകളെ unlearn ചെയ്ത് പുതിയ വിവരങ്ങളെ learn ചെയ്യാൻ മനുഷ്യന് സാധിക്കണം എന്നതാണ് അഭിലാഷ് കൃഷ്ണന്റെ വാദം.

 മനുഷ്യനെ നിയന്ത്രിക്കുന്നത് പ്രപഞ്ചാതീത ശക്തികൾ ആണെന്നും, ഇത്തരം ശക്തികൾ മുൻകൂട്ടി നിശ്ചയിച്ചത് അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്നും വിചാരിച്ചിരുന്ന, ഇതിന്റെ പേരിൽ മതങ്ങൾ ദൈവം എന്നും ചെകുത്താൻ എന്നോ പേരിട്ട് ആളുകളെ ചൂഷണം ചെയ്തിരുന്ന ഘട്ടത്തിൽ നിന്നും മനസ്സിനെ പഠിക്കാം എന്നും മനുഷ്യന്റെ വൈകാരിക വേലിയേറ്റങ്ങളും ചിന്തകളും ഓർമ്മയും ബോധവും ഒക്കെ യൂറോ ട്രാൻസ്ലേറ്ററുകളുടെ വിന്യാസങ്ങൾ മൂലമാണെന്ന് ശാസ്ത്രം മനസ്സിലാക്കിയ സമയത്ത് മതങ്ങൾക്ക് അടി പതറി. തലച്ചോറിൽ ദൈവങ്ങൾക്ക് സ്ഥാനമില്ലെന്ന് മനസ്സിലാക്കിയതോടെ ഇത്തരം  ചൂഷണം ചെയ്തിരുന്ന ആളുകൾക്ക് തിരിച്ചടി കിട്ടി.

 മതങ്ങളെപ്പോലെ തന്നെ ഭീകരമായ ഒന്നാണ് ആത്മീയതയിൽ വിശ്വസിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നവരെന്നാണ് ഡോക്ടർ ഹരീഷ് കൃഷ്ണന്റെ അഭിപ്രായം. ആൾദൈവങ്ങളും ധ്യാന ഗുരുക്കളും ഒക്കെ വാഴുന്ന ഈ 21 നൂറ്റാണ്ടിലും ആത്മീയത ആശ്വാസം നൽകുമെന്നാണ് പറയുന്നത്. ഒരു റിസോർട്ടിൽ പോയി റൂമെടുത്ത് താമസിച്ചാൽ ഒരുപാട് പ്രശ്നമുള്ള ആളുകൾക്കും അവിടെ താമസിക്കുന്ന വിനോദ ദിവസങ്ങളിൽ ആശ്വാസം ഉണ്ടാകാം. എന്നാൽ, അടിസ്ഥാനപരമായി പ്രശ്നങ്ങളെ നേരിട്ട് അവയെ പരിഹരിക്കാൻ സാധിക്കാത്ത ഘട്ടത്തിൽ  ഇവയൊക്കെ കേവലം നോൺസെൻസ് ആണ്. വ്യക്തി അധിഷ്ഠിതമായ ആർക്കെങ്കിലും ആശ്വാസം കിട്ടുന്നതിൽ നമുക്ക് എതിർപ്പില്ല. എന്നാൽ ആധുനിക ശാസ്ത്രത്തിന്റെ  പേരുകളൊക്കെ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളെ തുറന്നുകാട്ടേണ്ടതുണ്ട്.

 മറ്റൊന്നാണ് ഓവർ റേറ്റഡ് ആയിട്ടുള്ള മോട്ടിവേഷൻ വീഡിയോകൾ. മോട്ടിവേഷൻ വീഡിയോകൾ കാണുന്നതൊക്കെ വളരെ നല്ലതാണ് എന്നാൽ ന്യൂറോ പത്തോളജി തിരിച്ചറിഞ്ഞ് തന്റെ മുന്നിൽ നിൽക്കുന്ന വ്യക്തിക്കുള്ള മാനസിക അവസ്ഥയെ അല്ലെങ്കിൽ രോഗത്തെ തിരിച്ചറിയാൻ മോട്ടിവേഷൻ സ്പീക്കർക്കും സാധിക്കാറില്ല. ഓ സി ഡി, ഡിപ്രഷൻ, ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോഡർ, ബൈ പോളാർ ഡിസോഡർ ഒക്കെ നമ്മുടെ സമൂഹത്തിൽ ഇപ്പോൾ വളരെ കോമൺ ആണ്. സിറട്ടോണിന്റെ (serotonin) കുറവാണു  ഡിപ്രഷനിലേക്ക് നയിക്കുന്നത് എന്ന് മനസ്സിലാക്കണമെങ്കിൽ മനസ്സിന്റെ അവസ്ഥയെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച ഒരാൾക്കേ സാധിക്കുകയുള്ളൂ. ഡിപ്രഷൻ കൂടി നിൽക്കുന്ന ഒരാൾക്ക് വേണ്ടുന്നത് കേവലം മോട്ടിവേഷൻ വീഡിയോകൾ മാത്രമല്ല കൃത്യമായ രോഗനിർണയവും മരുന്നുകളും ആണെന്നും ഡോക്ടർ പറയുന്നു.

 പ്രാർത്ഥനയിലൂടെ ആശ്വാസം കിട്ടുന്നതായി പലയാളുകളും വാദിക്കാറുണ്ട്. പ്രാർത്ഥിക്കാൻ ശീലിച്ച ഒരാൾക്ക് മാത്രമാണ് ഈ പ്രശ്നങ്ങളുള്ളത്. പ്രാർത്ഥനയെന്നും ദൈവം എന്നും കേൾക്കാത്ത ഒരാൾക്ക് സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വന്തം ചിറകിൽ വിശ്വാസം അർപ്പിക്കേണ്ടതുണ്ട്. അങ്ങനെ ഒരാൾക്ക് പ്രാർത്ഥിക്കാതെയും പരീക്ഷയെഴുതാൻ സാധിക്കും. പ്രാർത്ഥനയും ദൈവവും ഒക്കെ നമ്മുടെ ശീലക്കേടുകൾ ആണ്. ശാസ്ത്രീയമായി ചിന്തിക്കുന്ന ഒരു വ്യക്തിയുടെ തലയിൽ ഒരിക്കലും ദൈവത്തിന് സ്ഥാനം ഉണ്ടാകില്ലെന്നും ഹരീഷ് കൂട്ടിച്ചേർത്തു.

 മാറിവരുന്ന ഒരു സമൂഹത്തെ പ്രതീക്ഷയോടെയാണ് ഡോക്ടർ ഹരീഷ് നോക്കി കാണുന്നത്. ലിറ്റ്മസ് ഒരു പ്രതീക്ഷയാണെന്നു പറയുന്ന ഹരീഷ് ചിന്തകരെ കാണുവാനും സംസാരിക്കാനും ഒക്കെ ആയുള്ള ആവേശത്തിലാണ്. ഭീതിവ്യാപാരം, ശാസ്ത്ര-മനഃശാസ്ത്ര ചർച്ചയിൽ  ഡോ. കെ. എം. ശ്രീകുമാറിനോടും ഡോ. ഹരീഷ് കൃഷ്ണനോടും മോഡറേറ്റർ പ്രീതി പരമേശ്വരൻ ചോദ്യങ്ങൾ ചോദിക്കും.