കാലം സാക്ഷി..ദേവി മാഹാത്മ്യം അരങ്ങേറി

 1. Home
 2. COVER STORY

കാലം സാക്ഷി..ദേവി മാഹാത്മ്യം അരങ്ങേറി

കാലം സാക്ഷി - ദേവീമാഹാത്മ്യo അരങ്ങേറി ചെർപ്പുളശേരി : തിങ്ങിനിറഞ്ഞ ആസ്വാദകരുടെ കണ്ണും കരളും കവർന്നുകൊണ്ട് 'ദേവീമാഹാത്മ്യം' നൃത്തസംഗീതനാടകത്തിന്റെ പുന:രാവിഷ്ക്കാരണം നടന്നു. കാലങ്ങൾ പിറകിൽ, ഒരു നാടോടിക്കഥയുടെ അസ്തിവാര ത്തിൽ ഉയർത്തിയെടുത്ത നാടകമാണിത്. കോട്ടയം കുമരനല്ലൂർ ഗ്രാമത്തിൽനിന്നും തൃശ്ശിവപേരൂർ പൂരം കാണുവാനായി പുറപ്പെട്ട അമ്മേറ്റൂരും കാലടിയും , യക്ഷിപ്പറമ്പിലെ രണ്ട് യക്ഷികളും , വശീകരണാർത്ഥം വേഷംമാറിയ മോഹിനിമാരും, പിതൃഘാതകിയായ യക്ഷിയെ ഹോമിയ്ക്കുന്ന സൂര്യകാലടിയും, അനുഗ്രഹിച്ച് മാർഗ്ഗം തെളിയിച്ച സൂര്യഭഗവാനും ഒരു വിസ്മയംപോലെ അരങ്ങിൽ നിറഞ്ഞുനിന്നപ്പോൾ , കഥാഗതി നയിച്ചുകൊണ്ട് ആദ്യവസാന രംഗങ്ങളിൽ സൂത്രധാരനും, സഹനടിയും തെളിത്തുനിന്നു . 'പഥികരേ നിങ്ങൾക്കേകാം ' , 'ആടാം ഞാനൊരു മോഹനനൃത്തം' തുടങ്ങിയ ഏതാനും ഗാനങ്ങളും , നൃത്തവും, പശ്ചാത്തല സംഗീതവും. രംഗസജ്ജീകരണങ്ങളും, അവിശ്രമം രംഗങ്ങൾ കടന്നു പൊയ്ക്കൊണ്ടിരിയ്ക്കുന്ന സംവിധാനവും, ആലാപനവും ആകർഷണീയമായി. വേഷ സംവിധാനവും കുറ്റമറ്റതായി. ചാക്യാർകൂത്തിൽ തുടങ്ങി കഥകളി, മോഹിനിയാട്ടം, ചവിട്ടുകളിയുടെവരെ ശീലുകൾ കോർത്തിണക്കിയതാണീ നാടകം.    മൂന്നുപതിറ്റാണ്ടിനിപ്പുറം നടന്ന രംഗാവിഷ്ക്കാരമായിരുന്നിത്. ചെർപ്പുളശ്ശേരി കാവുവട്ടത്തെ ഭഗവത് കബ്ബ് എന്ന കലാ-സാംസ്കാരിക കൂട്ടായ്മയുടെ ഈ സംഭാവന അക്കാലത്ത് നിരവധി അരങ്ങുകളിൽ അവതരിപ്പിയ്ക്കപ്പെട്ടതാണ്. ദേവീമാഹാത്മ്യത്തെ കൂടാതെ നാരായണത്ത് ഭ്രാന്തൻ , വരരുചി എന്നീ നാടകങ്ങളും ഭഗവത് ക്ലബ്ബിന്റേതായുണ്ട്. പ്രകാശ് കുറുമാപ്പള്ളിയാണ് രചനയും, ഗാനങ്ങളും, സംഗീതസംവിധാനവും നിർവ്വഹിച്ചത്. വെള്ളിനെഴി ഗോപിരാജ് സംവിധാനവും . ഒന്നര മണിക്കൂറിലേറെ ദൈർഘ്യമുണ്ടായി ദേവീമാഹാത്മ്യത്തിന് .    പതിനഞ്ചോളം നടീനടന്മാരുടേയും, ഏതാണ്ടത്രെതന്നെ വരുന്ന പിന്നണി പ്രവർത്തകരുടേയും ടീംവർക്കിന്റെ ആകെത്തുകയാണ് ദേവീമാഹാത്മ്യ ത്തിന്റെ പുനരാവിഷ്കാരവിജയ മെന്ന് പ്രകാശ് കുറുമാപ്പള്ളി വിലയിരുത്തി. ചെർപ്പുളശ്ശേരി യ്ക്കടുത്ത് മോളൂർ അകത്തേക്കുന്നത്ത് മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നാലു ദിവസം നീണ്ടുനിന്ന അറുപതാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ നൃത്ത സംഗീത നാടകം പുനരാവിഷ്ക്കരിച്ചത്. മുപ്പത് വർഷങ്ങൾക്കപ്പുറം നാടകത്തിലെ സൂര്യകാലടിയുടെ വേഷം കെട്ടിയിരുന്ന നടനായിരുന്നു കൃഷ്ണൻ നമ്പൂതിരി -


ചെർപ്പുളശേരി : തിങ്ങിനിറഞ്ഞ ആസ്വാദകരുടെ കണ്ണും കരളും കവർന്നുകൊണ്ട് 'ദേവീമാഹാത്മ്യം' നൃത്തസംഗീതനാടകത്തിന്റെ പുന:രാവിഷ്ക്കാരണം നടന്നു. കാലങ്ങൾ പിറകിൽ, ഒരു നാടോടിക്കഥയുടെ അസ്തിവാര ത്തിൽ ഉയർത്തിയെടുത്ത നാടകമാണിത്. കോട്ടയം കുമരനല്ലൂർ

ഗ്രാമത്തിൽനിന്നും തൃശ്ശിവപേരൂർ പൂരം കാണുവാനായി പുറപ്പെട്ട അമ്മേറ്റൂരും കാലടിയും ,  യക്ഷിപ്പറമ്പിലെ രണ്ട് യക്ഷികളും ,
വശീകരണാർത്ഥം വേഷംമാറിയ മോഹിനിമാരും, പിതൃഘാതകിയായ
യക്ഷിയെ ഹോമിയ്ക്കുന്ന സൂര്യകാലടിയും, അനുഗ്രഹിച്ച് മാർഗ്ഗം
തെളിയിച്ച സൂര്യഭഗവാനും ഒരു വിസ്മയംപോലെ അരങ്ങിൽ നിറഞ്ഞുനിന്നപ്പോൾ , കഥാഗതി നയിച്ചുകൊണ്ട് ആദ്യവസാന രംഗങ്ങളിൽ സൂത്രധാരനും, സഹനടിയും തെളിത്തുനിന്നു . 'പഥികരേ നിങ്ങൾക്കേകാം ' , 'ആടാം ഞാനൊരു മോഹനനൃത്തം' തുടങ്ങിയ ഏതാനും ഗാനങ്ങളും , നൃത്തവും, പശ്ചാത്തല സംഗീതവും. രംഗസജ്ജീകരണങ്ങളും, അവിശ്രമം
രംഗങ്ങൾ കടന്നു പൊയ്ക്കൊണ്ടിരിയ്ക്കുന്ന സംവിധാനവും, ആലാപനവും ആകർഷണീയമായി. വേഷ സംവിധാനവും കുറ്റമറ്റതായി. ചാക്യാർകൂത്തിൽ തുടങ്ങി കഥകളി, മോഹിനിയാട്ടം, ചവിട്ടുകളിയുടെവരെ
ശീലുകൾ കോർത്തിണക്കിയതാണീ
നാടകം.Nn
      മൂന്നുപതിറ്റാണ്ടിനിപ്പുറം നടന്ന രംഗാവിഷ്ക്കാരമായിരുന്നിത്. ചെർപ്പുളശ്ശേരി കാവുവട്ടത്തെ ഭഗവത് കബ്ബ് എന്ന കലാ-സാംസ്കാരിക കൂട്ടായ്മയുടെ ഈ സംഭാവന അക്കാലത്ത് നിരവധി അരങ്ങുകളിൽ അവതരിപ്പിയ്ക്കപ്പെട്ടതാണ്. ദേവീമാഹാത്മ്യത്തെ കൂടാതെ നാരായണത്ത് ഭ്രാന്തൻ , വരരുചി എന്നീ നാടകങ്ങളും ഭഗവത് ക്ലബ്ബിന്റേതായുണ്ട്. പ്രകാശ് കുറുമാപ്പള്ളിയാണ് രചനയും, ഗാനങ്ങളും, സംഗീതസംവിധാനവും
നിർവ്വഹിച്ചത്. വെള്ളിനെഴി ഗോപിരാജ് സംവിധാനവും . ഒന്നര മണിക്കൂറിലേറെ ദൈർഘ്യമുണ്ടായി
ദേവീമാഹാത്മ്യത്തിന് .Mm
      പതിനഞ്ചോളം നടീനടന്മാരുടേയും, ഏതാണ്ടത്രെതന്നെ വരുന്ന പിന്നണി
പ്രവർത്തകരുടേയും ടീംവർക്കിന്റെ ആകെത്തുകയാണ് ദേവീമാഹാത്മ്യ ത്തിന്റെ പുനരാവിഷ്കാരവിജയ മെന്ന് പ്രകാശ് കുറുമാപ്പള്ളി വിലയിരുത്തി. ചെർപ്പുളശ്ശേരി യ്ക്കടുത്ത് മോളൂർ അകത്തേക്കുന്നത്ത് മനയ്ക്കൽ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നാലു ദിവസം നീണ്ടുനിന്ന അറുപതാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ നൃത്ത സംഗീത നാടകം പുനരാവിഷ്ക്കരിച്ചത്. മുപ്പത് വർഷങ്ങൾക്കപ്പുറം നാടകത്തിലെ
സൂര്യകാലടിയുടെ വേഷം കെട്ടിയിരുന്ന  നടനായിരുന്നു കൃഷ്ണൻ നമ്പൂതിരി -