നാഗ പാട്ടും, നാവേറ് പാട്ടുമായി കാറൽമണ്ണ രുഗ്മിണി

  1. Home
  2. COVER STORY

നാഗ പാട്ടും, നാവേറ് പാട്ടുമായി കാറൽമണ്ണ രുഗ്മിണി

നാഗ പാട്ടും, നാവൂറു പാട്ടുമായി കാറൽമണ്ണ രുഗ്മിണി


ചെർപ്പുളശ്ശേരി. പുള്ളുവക്കുടം മീട്ടി നാഗപാട്ടും, നാവേറ്  പാട്ടുമായി വീടുകൾ തോറും എത്തുന്ന കാറൽമണ്ണയിലെ പുള്ളുവ കുടുംബാംഗമാണ് രുഗ്മിണി.
സർപ്പദോഷം അകററി വീടിന് ഐശ്വര്യം പകരാൻ എത്തുന്ന ഇക്കൂട്ടർ പരമ്പരാഗതമായി നടത്തുന്ന ഒരു ഉപാസന കൂടിയാണ് നാഗപാട്ട്.
സർപ്പ രാജാക്കളായ അനന്തനേയും, വാസുകിയേയും സ്തുതിച്ചു പാടുന്ന ഈ ഗാനങ്ങൾ പുള്ളോർക്കുടത്തിന്റെ നാദ ധാരയിൽ ചാലിക്കുമ്പോൾ ആസ്വാദകരിൽ ആനന്ദം ഉളവാക്കുന്നു.
കണ്ണേറ്, നാവേറ് തുടങ്ങിയ വിശ്വാസങ്ങൾക്ക് അറുതി വരുത്തി ഐശ്വര്യം ലഭിക്കുവാൻ വിശ്വാസികൾ നാവേറു പാടിക്കും. പേരു ചൊല്ലി പാടുന്ന നാവേറിൻ ശീലുകൾ കുട്ടികളിൽ ഒരു നിർവൃതി ഉണ്ടാക്കുന്നു. ഇന്നും മഴയും, വെയിലും താണ്ടി ഭവനങ്ങളിൽ ഇവർ എത്തുന്നു എന്നതാണ് കൗതുകം
ആചാരങ്ങൾക്കപ്പുറം ഒരു ഗാന ശാഖയെ നിലനിർത്തുന്ന ഈ കലാകാരികളെ നമുക്ക് നമിക്കാം. ഒപ്പം അന്യം നിൽക്കുന്ന ഈ കലയെ പരിപോഷിപ്പിക്കാൻ ഭവനങ്ങളിൽ എത്തുന്ന ഇവരെ സന്തോഷത്തോടെ സ്വീകരിക്കാം...