കഥകളി നടൻ കോട്ടക്കൽ ശിവരാമന്റെ "സ്ത്രൈണം "എന്ന ആത്മകഥ പ്രകാശനം ചെയ്തു

ചെർപ്പുളശ്ശേരി. അനുഗ്രഹീത കഥകളി നടനായിരുന്ന കോട്ടക്കൽ ശിവരാമന്റെ ആത്മകഥ "സ്ത്രൈണം" പ്രകാശനം ചെയ്തു. കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് ഹാളിൽ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ആർട്ടിസ്റ്റ് മദനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഥകളി നടൻ പത്മശ്രീ കലാമണ്ഡലം ഗോപി ഡോക്ടർ ബാലചന്ദ്രന് പുസ്തകം നൽകി "സ്ത്രൈണം" പ്രകാശനം ചെയ്തു. കെ. സി. നാരായണൻ, കെ.ബി.രാജാനന്ദ്, കോട്ടക്കൽ ശിവരാമന്റെ പത്നി ഭവാനി, മക്കളായ കലാമണ്ഡലം അമ്പിളി, അപ്പുക്കുട്ടൻ, കൊച്ചുമകൾ അപർണ്ണ ഗോകുൽ, നഗരസഭ കൗൺസിലർ കെ എം ഇസാക്ക് തുടങ്ങി നിരവധി പേർ പങ്കെടുത്തു . മാതൃഭൂമി ബുക്സ് ആണ് സ്ത്രൈണം പ്രസിദ്ധീകരിച്ചത്