കുഞ്ചൻ അവാർഡ് മുച്ചുകുന്ന് പത്മനാഭന്

ലക്കിടി : കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന് കീഴിലുള്ള പാലക്കാട് കിള്ളിക്കുറുശ്ശി മംഗലം കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലെ 2023 വർഷത്തെ കുഞ്ചൻ അവാർഡിന് മുച്ചുകുന്ന് പത്മനാഭൻ തിരഞ്ഞെടുക്കപ്പെട്ടു. മഹാകവി കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കലാ രംഗത്ത് 50 വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന മുച്ചുകുന്ന് പത്മനാഭൻ കോഴിക്കോട് കൊയ്ലാണ്ടി സ്വദേശിയാണ്. യശ:ശരീരനായ കൃഷ്ണൻ നമ്പ്യാരുടെയും അമ്മാളുഅമ്മയുടെയും അഞ്ചു മക്കളിൽ മൂന്നാമനായിട്ടാണ് ഇദ്ദേഹം ജനിച്ചത്. തുള്ളൽ ആചാര്യനായ സ്വന്തം പിതാവിൽ നിന്നും തന്നെ തുള്ളൽ കല സ്വായക്തമാക്കി തന്റെ 15ാം മ ത്തെ വയസ്സിൽ അരങ്ങേറ്റം നടത്തി. തുടർന്ന് പിതാവിനൊപ്പം പിൻപാട്ടുകാരനായും വേഷകരാനായും അരങ്ങിൽ ഇറങ്ങി ചെന്നു. 69-ാം വയസ്സിലും ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നു.
പതിനായിരത്തി ഒന്ന് രൂപയും , ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം ഈ വരുന്ന മെയ് 5 ന് കലക്കത്ത് ഭവനിൽ നടക്കുന്ന കുഞ്ചൻദിനാഘോഷത്തിൽ വെച്ച് ഒറ്റപ്പാലം എം.എൽ.എ. അഡ്വ: കെ. പ്രേംകുമാർ സമർപ്പിക്കും.
പതിനായിരത്തി ഒന്ന് രൂപയും , ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം ഈ വരുന്ന മെയ് 5 ന് കലക്കത്ത് ഭവനിൽ നടക്കുന്ന കുഞ്ചൻദിനാഘോഷത്തിൽ വെച്ച് ഒറ്റപ്പാലം എം.എൽ.എ. അഡ്വ: കെ. പ്രേംകുമാർ സമർപ്പിക്കും.