സി പി എം നേതാക്കൾക്കെതിരെയുള്ള ആക്ഷേപം ചർച്ചചെയ്തതിന് ലോക്കൽ കമ്മറ്റി അംഗത്തിന് സസ് പെൻഷൻ

  1. Home
  2. COVER STORY

സി പി എം നേതാക്കൾക്കെതിരെയുള്ള ആക്ഷേപം ചർച്ചചെയ്തതിന് ലോക്കൽ കമ്മറ്റി അംഗത്തിന് സസ് പെൻഷൻ

സി പി എം നേതാക്കൾക്കെതിരെയുള്ള ആക്ഷേപം ചർച്ചചെയ്തതിന് ലോക്കൽ കമ്മറ്റി അംഗത്തിന് സസ് പെൻഷൻ


  ചെർപ്പുളശ്ശേരി.   സി പി എം ചെർപ്പുളശ്ശേരി ഏരിയ കമ്മറ്റിയിലെ രണ്ട് അംഗങ്ങൾക്കെതിരെ സമൂഹത്തിൽ ചർച്ചചെയ്യുന്ന ചില ആക്ഷേപങ്ങളുടെ യാഥാർത്ഥ്യം ആരാഞ്ഞ് കാറൽമണ്ണ ലോക്കൽ കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്ത കെ.ജി പ്രസന്നനെ സസ്പെന്റ് ചെയ്യാൻ ഏരിയ കമ്മറ്റി  ഏകപക്ഷീയമായി തീരുമാനിച്ച് ജില്ലകമ്മറ്റിക്ക് ശുപാർശ ചെയ്തു. ആരോപണ വിധേയനായ ഏരിയ കമ്മറ്റി അംഗം കൂടി പങ്കെടുത്ത കാറൽമണ്ണ ലോക്കൽ കമ്മറ്റി യോഗത്തിലാണ് കേട്ടുകേൾവിയില്ലാത്ത അച്ചടക്ക നടപടി. ജില്ല കമ്മറ്റി ഇക്കാര്യം ഇതുവരെ ചർച്ചക്ക് എടുത്തിട്ടില്ല. നടപടി ശുപാർശയുടെ മറവിൽ കെ ജി പ്രസന്നനെ ലോക്കൽ കമ്മറ്റിയോഗത്തിൽ  പങ്കെടുക്കുന്നതും ഏരിയ കമറ്റി വിലക്കി. സി പി എം സംഘടന രീതി അനുസരിച്ച് എല്ലാ കാര്യവും അതത് കമ്മറ്റികളിൽ ചർച്ച ചെയ്യുന്നത് പതിവാണ്. ഉയരുന്ന ആക്ഷേപങ്ങൾക്ക് മറുപടി നൽകുക എന്നതാണ് നേതൃത്വത്തിന്റെ ചുമതല. കാറൽമണ്ണയിൽ സംഭവിച്ചതാകട്ടെ നേതാക്കൻമാരെ ചോദ്യം ചെയ്താൽ സസ്പെൻഷൻ എന്നതുമാണ്. കേട്ടു കേൾവി ഇല്ലാത്ത അച്ചടക്കനടപടിക്ക് ജില്ല കമ്മറ്റി അംഗീകാരം നൽകില്ലെന്നാന്ന് സൂചന. കഴിഞ്ഞ ഏരിയ സമ്മളനത്തിനു ശേഷം ചെർപ്പുളശേരി സി പി എം ലെ വിഭാഗീയത സംസ്ഥാന നേതൃത്വ ത്തിനു കൂടി " തലവേദനയായിരിക്കുമ്പോഴാണ്  "  അച്ചടക്ക നടപടി.