മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു നജീബ് കാന്തപുരം എം എൽ എ .

  1. Home
  2. COVER STORY

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു നജീബ് കാന്തപുരം എം എൽ എ .

നജീബ് കാന്തപുരം എം എൽ എ .

പെരിന്തൽമണ്ണ മുസ്ലിം സമുദായത്തെ  ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന നടപടിയാണ് മുഖ്യ മന്ത്രി നിരന്തരം ചെയ്യുന്നതെന്ന് നജീബ് കാന്തപുരം എം എൽ എ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു .പോസ്റ്റിന്റെ പൂർണ്ണ രൂപം 


ബഹുമാന്യനായ മുഖ്യമന്ത്രീ,
താങ്കൾ മുസ്ലിം ലീഗിനെതിരെ നടത്തുന്ന ഓരോ വിമർശനവും ഞങ്ങൾ പൂമാലകളായി സ്വീകരിക്കുന്നു. നിങ്ങൾ എണ്ണിത്തരുന്നത്‌ വാങ്ങിക്കഴിച്ച്‌ നിങ്ങളുടെ ചിറകിനടിയിൽ ഒരു സമുദായം നിൽക്കണമെന്ന ധിക്കാരപരമായ നിലപാട്‌ ആരു പരിഗണിക്കാൻ.....സ്വന്തം അസ്തിത്വവും ആത്മാഭിമാനവും അതിലേറെ അവകാശ ബോധവുമുള്ള ഒരു ജനതയാണ്‌ കേരളത്തിലെ മുസ്ലിംകൾ. ഞങ്ങൾ നീതിയാണ്‌ ആവശ്യപ്പെട്ടത്‌.താങ്കൾ ഇരട്ട നീതിയാണ്‌ നടപ്പാക്കിയത്‌.
ഭരണഘടനക്കും നിയമ സംവിധാനങ്ങൾക്കും എതിരെയാണ്‌ നിങ്ങൾ നിയമമുണ്ടാക്കിയത്‌‌. അത്‌ തെറ്റാണെന്നും തിരുത്തണമെന്നുമാണ്‌ ഞങ്ങൾ നിരന്തരം ആവശ്യപ്പെടുന്നത്‌.
മുസ്ലിം ലീഗിനെ തകർക്കാൻ എന്നും മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ച താങ്കൾ സമുദായത്തിനകത്തെ ഏതെല്ലാം കക്ഷികൾക്കൊപ്പമാണ്‌ കിടക്കപ്പായ പങ്കിട്ടതെന്ന് മറക്കരുത്‌. ലീഗ്‌ അന്നുമിന്നും ഈ നാടിനെ ഒന്നിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ.

നിങ്ങൾ ലീഗിനു നേരെ വിരൽ ചൂണ്ടി മുസ്ലിം സമുദായത്തെ നിശബ്ദമാക്കാമെന്നാണ്‌ വ്യാമോഹിക്കുന്നത്‌. അത്‌ നടപ്പില്ല മുഖ്യമന്ത്രീ...
അങ്ങേക്ക്‌ ഈ സമുദായത്തെക്കുറിച്ചും മുസ്ലിം ലീഗ്‌ പാർട്ടിയെക്കുറിച്ചും ഒരു ചുക്കും മനസ്സിലായിട്ടില്ലെന്ന് മാത്രമെ പറയാനുള്ളൂ.
നീതി ചോദിക്കുന്നവരുടെ നെറ്റിയിൽ തീവ്രവാദമൊട്ടിക്കുന്നത്‌ മോദിസമാണ്‌. താങ്കൾക്കിപ്പോൾ ചേരുന്നത്‌ ഏത്‌ പട്ടമാണെന്ന് ജനങ്ങൾക്ക്‌ നന്നായറിയാം....