പുത്തനാൽക്കൽ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ വെള്ളിയാഴ്ച വൈകിട്ട് 6 45 ന്ന എൻ ജെ നന്ദിനി കച്ചേരി അവതരിപ്പിക്കും

  1. Home
  2. COVER STORY

പുത്തനാൽക്കൽ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ വെള്ളിയാഴ്ച വൈകിട്ട് 6 45 ന്ന എൻ ജെ നന്ദിനി കച്ചേരി അവതരിപ്പിക്കും

നന്ദിനി


 ചെർപ്പുളശ്ശേരി. പുത്തനാക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന്റെ ഭാഗമായി നവരാത്രി മണ്ഡപത്തിൽ വെള്ളിയാഴ്ച വൈകിട്ട് 6 45 ന് എൻ ജെ നന്ദിനി വായ്പാട്ട്  അവതരിപ്പിക്കും.  തിരുവനന്തപുരം സ്വദേശിനിയായ ഈ സംഗീതജ്ഞ ചെമ്പൈ പുരസ്കാരമടക്കം നേടിയിട്ടുണ്ട്.പാറശ്ശാല പൊന്നമ്മാളുടെ  ശിഷ്യയായ ഇവർ എം എസ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള ഫെല്ലോഷിപ്പ് നേടി. സംഗീത അരങ്ങുകളിലെ നിറസാന്നിധ്യമാണ് എൻ ജെ നന്ദിനി.  ഏറ്റവും നല്ല സംഗീത സദസ്സുകളിൽ ഒന്നായ ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ എൻ ജെ നന്ദിനിയുടെ സാന്നിധ്യം ഏറെ വിലപ്പെട്ടതാണ്. സുനിത ശങ്കർ നന്ദിനിക്ക് വയലിനിൽ പക്കം ഒരുക്കും. സനോജ് ഗുരുവായൂർ മൃദംഗത്തിലും, കുറിച്ചിത്താനം അനന്തകൃഷ്ണൻ ഘടത്തിലും അകമ്പടി സേവിക്കും.